പോസ്റ്റർ
കവിയരങ്
അധ്യക്ഷൻ
വലത്തോട്ട് തിരിഞ്ഞു ചിരിച്ച ഫോട്ടോ
പേര് .....വാല്
ഉത്ഘാടകൻ
മൈക്കിന് മുമ്പിൽ
അലറുന്ന ഫോട്ടോ
പേര് ..........വാല്
സ്വാഗതം
തൂണും ചാരി നെഞ്ചിൽ തൊട്ട ഫോട്ടോ
പേര് .................വാല്
ആശംസകൾ ഇരുപത്തി മൂന്ന്
പേര് ..........വാല്
അപ്പൊ കവി ?
പ്രശസ്ത കവികൾ നാൽപ്പത്
അതൊക്കെ മതീന്നെ
അല്ല ....പിന്നെ
No comments:
Post a Comment