Monday, January 31, 2011

മാപ്പ്



ഉമിത്തീയില്‍
വെന്തെരിഞെന്നാകിലും
പ്രബന്ജ ഗുരുവേ
മാപ്പീ
മനുഷ്യനുണ്ടോ?







Saturday, January 1, 2011

അച്ചന്‍

അച്ച്ചനെന്നാലതിനര്‍ഥമോ -നന്മതന്‍                        
അക്ഷയ പാത്രമെന്നറിയുന്നു  ഞാനും             
ചിതലരിച്ചെന്‍ നിഘണ്ടുവില്‍  പര്യായ -       
ങ്ങളെല്ലാം അപര്യാപ്തമെങ്കിലും   
ഇവിടെ ഞാനും കുറിക്കുന്നു ജീവിത -                   
കദന ഭാരങ്ങള്‍ പേറുന്നുറുമ്പുകള്‍ 
എരിയുന്ന കുറ്റപ്പെടുത്തലേ  താണ്ടി      
എവിടെയുമെത്തുന്ന ദിവ്യ പ്രഭാവം 
പൊട്ടിക്കരയാന്‍ കഴിയാത്ത ദുഃഖം 
പൊയ്ക്കാലിലേറ്റുന്നോരഭ്യാസിയച്ച്ചന്‍
ധര്‍മ്മത്തിന്‍ ഭാരം മുറുകെ പിടിച്ചും
കര്‍മ്മത്തിന്‍  കൊടുമുടി കേറുമെന്നച്ച്ച്ചന്‍
നീതി വചനങ്ങളോതുകിലച്ച്ചന്‍         
നിധിയായികാക്കേണ്ട നിയമപാഠങ്ങള്‍
പെണ്ണെന്ന ചൊല്ലിലെ വാള്‍മുനത്തുമ്പില്‍ 
പരിചയായ് വിദ്യയെന്‍ കൈതന്നതച്ച്ചന്‍ 
കുട്ടിക്കളിക്കൊന്നു കൂടുകില്‍ നല്ല -
കുരുത്തോലയായിട്ടൊഴുകുമെന്നച്ച്ച്ചന്‍
വേദനിച്ചു ഞാന്‍ കരയുകിലെന്നും 
സാന്ത്വനമാകുന്ന സംഹാരി യച്ച്ചന്‍ 
പുഞ്ചിരി  തൂകുന്ന  പൂവിലും -
പൂവണ്ടിലും ഞാനിന്നു തേടുന്ന കാവ്യം     
സ്വപ്നത്തിന്‍ കൂട്ടിലകപ്പെട്ടു ദൂരെ -
സ്വര്‍ഗ്ഗങ്ങള്‍ തേടുന്ന വേഴാംബലച്ച്ചന്‍ 
അമ്മയായ് ,മുത്തശ്ശിയായിട്ടുമെന്നെ 
"അമ്മൂ"-യെന്നോതി  വിളിക്കുമെന്നച്ച്ച്ചന്‍ 
ജന്മങ്ങളെത്ര സുകൃതങ്ങള്‍ ചെയ്തീ-
യച്ച്ചന്‍റെ     മകളായി  ഭൂവില്‍ പിറക്കാന്‍