ഉണക്കെഴുത്ത്
ഉടലാകെ മഴയിൽ വെന്തൊരു ചെടിയുടെ
നനഞ്ഞ വ്രണങ്ങ ളിലേക്ക്
ഉണക്കെഴുതുകയാണ് ഞാൻ
പഴുപ്പിച്ച്ച്ചേ അടങ്ങൂ
എന്നൊരു ശപ ഥം
വലിച്ച് ,കിതച്ചു കയറ്റുന്നു
സൂര്യനും കാറ്റും -കാത്തിരിപ്പുകളും .
പിടിച്ചെടുത്ത ശ്വാസമെല്ലാം
ഒറ്റയൂത്തിൽ തീർന്നപ്പോൾ
വഴിതെറ്റി വന്നവർതന്നെ
ഭരണമേ റ്റെടുക്കുന്ന ചെടിപ്പുകൾ
ഓരോ കോശവും ഓരോ പ്രബന്ജ മാകുന്ന
ഈ ഉണക്കെഴുത്ത്തിൽ
വരികൾക്ക് നടുവിൽ എല്ലാ നടപ്പാതകളും
ചുവന്നുപഴുത്തങ്ങനെ.
.........................................................................................................





