പിരിവ് ........പിരിവ്
പിരിവ് പിരിവ്
പിടിച്ചു പറി വ്
പതിവായ് നാട്ടിലറവ് .
ചിരിച്ചു കൊണ്ട് കഴുത്തറുത്ത്
ചിലർ വിലസും ചതിവ് .
അടച്ച വാതിൽ തുറക്കും നമ്മളു-
ടച്ചു വാർക്കും നഗരം .
അടുപ്പു പൂട്ടാൻ ഗതിയില്ലേലും
അടക്കണം നീ വിഹിതം .
വകുപ്പുമന്ത്രി വരുന്നു നമ്മ
ളൊരുക്കണം നാടിടക്ക്
മടിച്ചു നിന്നാലെടുക്കാം ...നിന്നെ
വിരട്ടും കൂട്ടരുട ക്ക്
ഇടയിൽ ദൈവമിറങ്ങിവന്ന്
പിരിവു വാരാനൊഴുകേ
തിരിച്ചു ചോദ്യമരുതേ ...നിന്നെ
ശപിച്ചു കൊല്ലുമഴകേ .
അടിമ നമ്മിലുടമ
നാടിന്നിടിവു ലോകമറിയേ
കവിതയല്ല കരളുവെന്ത
കനലുമായ് ഞാനരികെ