Friday, April 15, 2011
തറുതല
തലമുറകള്‍ പലതുകഴിഞ്ഞു
തടവറകള്‍ പതിയെതുറന്നു
വൃത്തത്തിന്‍ കൂട്ടില്‍നിന്നും
കവിതക്കിളി പാറിയകന്നു
വിറപൂണ്ടാ വിദ്യാര്‍ഥികളും
വിളയാത്ത്തൊരു കാലം പോയി
വിടരാത്ത പൂക്കള്‍ വിടര്‍ത്താന്‍
നവശാസ്ത്രക്കോട്ടയൊരുങ്ങി
അരുതരുതെന്നോതീടല്ലേ
അരുതാത്തതറിയാം പതിയെ
അറിവേനിക്കായുധമല്ല
അതിലെന്റെ ജീവിതമുണ്ടേ
നേടാത്തോരറിവിനു നിങ്ങള്‍
ദാരിദ്ര്യച്ച്ചായം പൂശി
പുതുമത്സര വേദിയിലെന്റെ
പുലരികളും ചാക്കടലായി
തലമുറകള്‍ പലതുകഴിഞ്ഞു
തടവറകള്‍ പതിയെതുറന്നു
തരുണീയവള്‍ മാറുമറച്ചു
തളരാതവള്‍ മാനം കാത്തു
തറുതലകള്‍ ചൊന്നീടാതെ
തറവാടിയെ വേള്‍ക്കനമെന്നോ
മറുതലയില്‍ പ്രണയപ്പൊയ്ക
ഭ്രാന്തമായലയും കൂടെ
ഇനി നിന്നുടെ ചിന്തയിലെന്റെ
സ്വപ്നങ്ങളുരുകും പോലെ
ഇനിഎന്നുടെ മേനിയില്‍ നിന്റെ
ചുടുരക്ത മൊഴുകും പോലെ
അടിവേരിന്നാഴം തേടി
വടിവാളിലോതുക്കീടുന്നോ
ഇളനീരിന്‍ മോഹക്കുളിരും
ഇലകാത്തൊരു തേന്‍ നിര്‍മ്മിതിയും
അഭിമാനഹത്യകളോളം
അപമാനംപേറിനിങ്ങള്‍
അലിവില്ലാതുലകില്‍ പാകും
അണ്‌ബോംബിന്‍ തേങ്ങല്‍ വീണ്ടും
തലമുറകള്‍ പലതുകഴിഞ്ഞു
തടവറകള്‍ പതിയെതുറന്നു
തലപൊക്കാനൊരിടം തന്നാല്‍
യുവതാരം സ്വര്‍ഗ്ഗം പണിയാം
Thursday, February 3, 2011
നിഴലായി ജീവിതം
ഞാന്‍ ജീവിതയാത്രയിലായിരുന്നു;
പടിഞ്ഞാറോട്ട്
തുടക്കത്തില്‍ അവനെനിക്ക്
വഴികാട്ടിയായിരുന്നു
സമയം നട്ടുച്ച;
ഒരു നേര്‍ത്ത മധുരം പകരം തന്ന്
അവനെന്നില്‍ അലിഞ്ഞു ചേര്‍ന്നു
സിന്ദൂരം ചാര്‍ത്തിയ സന്ധ്യയില്‍
അവനെ
തേടി
ഞാന്‍
അവനെന്‍റെ പിറകിലാണ്
ഇപ്പോള്‍
ഞാ നാണവന്‍റെ വഴികാട്ടി
നേരം
ഇരുട്ടിയിരിക്കുന്നു
ഞാനവനെയും
അവനെന്നെയും
തിരിചച്ച റിയാതായിരിക്കുന്നു
`
Tuesday, February 1, 2011
Monday, January 31, 2011
Saturday, January 1, 2011
അച്ചന്‍
അച്ച്ചനെന്നാലതിനര്‍ഥമോ -നന്മതന്‍
അക്ഷയ പാത്രമെന്നറിയുന്നു ഞാനും
ചിതലരിച്ചെന്‍ നിഘണ്ടുവില്‍ പര്യായ -
ചിതലരിച്ചെന്‍ നിഘണ്ടുവില്‍ പര്യായ -
പ ദങ്ങളെല്ലാം അപര്യാപ്തമെങ്കിലും
ഇവിടെ ഞാനും കുറിക്കുന്നു ജീവിത -
കദന ഭാരങ്ങള്‍ പേറുന്നുറുമ്പുകള്‍
എരിയുന്ന കുറ്റപ്പെടുത്തലേ താണ്ടി
എവിടെയുമെത്തുന്ന ദിവ്യ പ്രഭാവം
എവിടെയുമെത്തുന്ന ദിവ്യ പ്രഭാവം
പൊട്ടിക്കരയാന്‍ കഴിയാത്ത ദുഃഖം
പൊയ്ക്കാലിലേറ്റുന്നോരഭ്യാസിയച്ച്ചന്‍
ധര്‍മ്മത്തിന്‍ ഭാരം മുറുകെ പിടിച്ചും
കര്‍മ്മത്തിന്‍ കൊടുമുടി കേറുമെന്നച്ച്ച്ചന്‍
നീതി വചനങ്ങളോതുകിലച്ച്ചന്‍
നിധിയായികാക്കേണ്ട നിയമപാഠങ്ങള്‍
പെണ്ണെന്ന ചൊല്ലിലെ വാള്‍മുനത്തുമ്പില്‍
പരിചയായ് വിദ്യയെന്‍ കൈതന്നതച്ച്ചന്‍
കുട്ടിക്കളിക്കൊന്നു കൂടുകില്‍ നല്ല -
കുരുത്തോലയായിട്ടൊഴുകുമെന്നച്ച്ച്ചന്‍
വേദനിച്ചു ഞാന്‍ കരയുകിലെന്നും
സാന്ത്വനമാകുന്ന സംഹാരി യച്ച്ചന്‍
പുഞ്ചിരി തൂകുന്ന പൂവിലും -
പൂവണ്ടിലും ഞാനിന്നു തേടുന്ന കാവ്യം
സ്വപ്നത്തിന്‍ കൂട്ടിലകപ്പെട്ടു ദൂരെ -
സ്വര്‍ഗ്ഗങ്ങള്‍ തേടുന്ന വേഴാംബലച്ച്ചന്‍
അമ്മയായ് ,മുത്തശ്ശിയായിട്ടുമെന്നെ
"അമ്മൂ"-യെന്നോതി വിളിക്കുമെന്നച്ച്ച്ചന്‍
ജന്മങ്ങളെത്ര സുകൃതങ്ങള്‍ ചെയ്തീ-
യച്ച്ചന്‍റെ മകളായി ഭൂവില്‍ പിറക്കാന്‍
Subscribe to:
Posts (Atom)



