Friday, December 12, 2014

പെണ്‍ പുലി 
പറയാൻ വയ്യിനി
എഴുതാൻ വയ്യിനി

തെളിയാൻ കാത്തുകിടക്കാൻ വയ്യിനി

എവിടേക്കെന്നോർത്തുണരാൻ വയ്യിനി
അവിടയുമിവിടയുമിടയാൻ വയ്യിനി
അതുമിതുമെണ്ണിത്തിരയാൻ വയ്യിനി

ഇരുളും കാഴ്ച്ചക്കനലിൽ പൊട്ടി -
ച്ചിതറും കണ്‍തിരി താഴ്ത്താൻ വയ്യിനി
ഒരുവാക്കൊരുനോക്കൊരുമിച്ചൊരു
പെണ്‍ പുലിയായ് ചീറ്റാൻ വരുവിൻ കൂടെ 
 മന്ത്രവധം 


കളിയിൽ കാര്യം കയറി
നെറുകിൽ നെടുവീർപ്പിട്ട്
ശ്രുതികൾ വേച്ച് വേച്ച്
കണക്കുകൂട്ടലുകളിൽ തട്ടിതടഞ്ഞ്
ചിന്തകൾ മെടഞ്ഞൊതുക്കി
ഇടവഴിയിൽ ഇഴയാനിട്ടൊരു പെൺബാല്യം 
മെല്ലെ കൌമാള(ര )ത്തിലേക്കു കയറുന്നു.

കാഴ്ച്ചക്കാർ ഒരുപിഴവും പറ്റാതെ
കൌമാള(ര)ത്തിന്റെ വ്യാസവും
ബാല്യത്തിന്റെ വ്യാപ്തവും
കൂട്ടി -കിഴിച്ച്
ഗുണിച്ച്- ഹരിച്ച്
നിര്ദാധാരണമൂല്യം
പൂജ്യത്തിലെത്തിച്ചു

വഴിയിലെ തടസ്സം നീക്കാത്തവൻ
വകതിരിവോടെ ആയുധങ്ങളെ ടുത്തു
കുടുക്കാനൊരു വല -,
അടിക്കാനൊരു വടി.


തലയും
കൃത്യം പത്തു സെന്റീമീട്ടെർ നീളവും
കൌമാള (ര )ത്തിനുള്ളിൽ
കുന്തംകൊണ്ടൊരു
കുത്ത്.
അന്ത മില്ലായ്‍മകൊണ്ട്
അക്രമം കാണിച്ച്ചവൻ  പോലും
അതൃപ്തി  രേഖപ്പെടുത്തിയ
അസുര മുഹൂർത്തം

പുറത്ത്
നീളംകൂടിയ
പിടച്ച്ചിലിന്റെ ത്രില്ലിൽ
അകത്ത്
മരവിപ്പിക്കാത്ത
തലച്ചോറിന്റെ
നാഡീ കോശങ്ങളിലൂടെ
കാർന്നു കയറിയ
പ്രാണന്റെ വേദന
അവഗണിക്കപ്പെട്ടു.


തളർത്തണം
നട്ടെല്ലിനിട്ടു തന്നെ കൊടുക്കണം
കാണികൾ പങ്കാളികളായി


നാക്കും ഊക്കും
ഒപ്പം ശബ്ദിച്ചു
ക്യാമറക്കണന്ണുകൾ
മിന്നി മറഞ്ഞു

ആവേഗങ്ങൾ
ആഘോഷപൂർവ്വം
സംവേദനം ചെയ്യപ്പെട്ടു

പുറത്തേക്ക്
വലിച്ച്ചെടുത്തെറിയാൻ
വെമ്പൽകൊണ്ട ചിലർ
വീർത്ത വയറിൽ കുടുങ്ങി
പരാജയം സമ്മതിച്ചു

കൈനനയാതെ
മീൻ പിടിക്കുന്നവർ
ഉറകളു മായെത്തി

ഇരുട്ട് കാഴ്ച്ചയെ
വിഴുങ്ങി കൊണ്ടിരുന്നു
എല്ലാവരും
അവനവന്റെ സൗധങ്ങളിൽ
സുഖവാസത്തിലാഴ്ന്നു


വെളിച്ചം വീശിയപ്പോൾ
കൌമാള (ര )ത്തിനുപുറത്ത്
തറച്ച കുറ്റിയിൽ
ഊരിപ്പോവില്ലെന്നുറപ്പു   വരുത്തിയ
നേരിയ ഞരക്കങ്ങൾ
തൂങ്ങിയാടുന്നുണ്ടായിരുന്നു

മൂന്നാംനാൾ
നാറ്റമേൽക്കാതിരിക്കാൻ
അനുഷ്ഠാന ജ്ഞാനമുള്ളവർ 
അനുപമ സ്മാരകം
പണിതു

നഷ്ട ബാല്യത്തിന്റെ ഓർമ്മക്ക്
ആരോ
അവിടെ
ദർശനം  കൊടുക്കുന്നുണ്ടത്രേ.  
  
       
   


  


Sunday, June 22, 2014


തലക്കെട്ട് ചേര്‍ക്കുക

Saturday, June 14, 2014

                                                        മൗനധാരണം 


ഒന്നു ഫോക്കസ് ചെയ്തെടുക്കുംബോഴേക്കും 
തട്ടിത്തെറിപ്പിക്കാൻ  ആരെങ്കിലും  
വരും ;
മനസ്സുകൾക്കിടയിലൂടെ
   മൈക്രോസ്കോപിക്  യാത്ര 
മടുതിട്ടാവണം
മനുഷ്യൻ 
മൗനം ധരിച്ചത്  .

Friday, April 25, 2014

                                                    പ രാ ദ ജീ വ നം 


പ ട ർ ന്നു   കയറുമ്പോൾ  ഓർത്തില്ല 
അടർന്നു  വീഴുന്നത് 
ഉപജീവനത്തിന്റെ 
ആവസാന 
പച്ചിലകളാ യിരുന്നെന്ന്