Friday, December 12, 2014

 മന്ത്രവധം 


കളിയിൽ കാര്യം കയറി
നെറുകിൽ നെടുവീർപ്പിട്ട്
ശ്രുതികൾ വേച്ച് വേച്ച്
കണക്കുകൂട്ടലുകളിൽ തട്ടിതടഞ്ഞ്
ചിന്തകൾ മെടഞ്ഞൊതുക്കി
ഇടവഴിയിൽ ഇഴയാനിട്ടൊരു പെൺബാല്യം 
മെല്ലെ കൌമാള(ര )ത്തിലേക്കു കയറുന്നു.

കാഴ്ച്ചക്കാർ ഒരുപിഴവും പറ്റാതെ
കൌമാള(ര)ത്തിന്റെ വ്യാസവും
ബാല്യത്തിന്റെ വ്യാപ്തവും
കൂട്ടി -കിഴിച്ച്
ഗുണിച്ച്- ഹരിച്ച്
നിര്ദാധാരണമൂല്യം
പൂജ്യത്തിലെത്തിച്ചു

വഴിയിലെ തടസ്സം നീക്കാത്തവൻ
വകതിരിവോടെ ആയുധങ്ങളെ ടുത്തു
കുടുക്കാനൊരു വല -,
അടിക്കാനൊരു വടി.


തലയും
കൃത്യം പത്തു സെന്റീമീട്ടെർ നീളവും
കൌമാള (ര )ത്തിനുള്ളിൽ
കുന്തംകൊണ്ടൊരു
കുത്ത്.
അന്ത മില്ലായ്‍മകൊണ്ട്
അക്രമം കാണിച്ച്ചവൻ  പോലും
അതൃപ്തി  രേഖപ്പെടുത്തിയ
അസുര മുഹൂർത്തം

പുറത്ത്
നീളംകൂടിയ
പിടച്ച്ചിലിന്റെ ത്രില്ലിൽ
അകത്ത്
മരവിപ്പിക്കാത്ത
തലച്ചോറിന്റെ
നാഡീ കോശങ്ങളിലൂടെ
കാർന്നു കയറിയ
പ്രാണന്റെ വേദന
അവഗണിക്കപ്പെട്ടു.


തളർത്തണം
നട്ടെല്ലിനിട്ടു തന്നെ കൊടുക്കണം
കാണികൾ പങ്കാളികളായി


നാക്കും ഊക്കും
ഒപ്പം ശബ്ദിച്ചു
ക്യാമറക്കണന്ണുകൾ
മിന്നി മറഞ്ഞു

ആവേഗങ്ങൾ
ആഘോഷപൂർവ്വം
സംവേദനം ചെയ്യപ്പെട്ടു

പുറത്തേക്ക്
വലിച്ച്ചെടുത്തെറിയാൻ
വെമ്പൽകൊണ്ട ചിലർ
വീർത്ത വയറിൽ കുടുങ്ങി
പരാജയം സമ്മതിച്ചു

കൈനനയാതെ
മീൻ പിടിക്കുന്നവർ
ഉറകളു മായെത്തി

ഇരുട്ട് കാഴ്ച്ചയെ
വിഴുങ്ങി കൊണ്ടിരുന്നു
എല്ലാവരും
അവനവന്റെ സൗധങ്ങളിൽ
സുഖവാസത്തിലാഴ്ന്നു


വെളിച്ചം വീശിയപ്പോൾ
കൌമാള (ര )ത്തിനുപുറത്ത്
തറച്ച കുറ്റിയിൽ
ഊരിപ്പോവില്ലെന്നുറപ്പു   വരുത്തിയ
നേരിയ ഞരക്കങ്ങൾ
തൂങ്ങിയാടുന്നുണ്ടായിരുന്നു

മൂന്നാംനാൾ
നാറ്റമേൽക്കാതിരിക്കാൻ
അനുഷ്ഠാന ജ്ഞാനമുള്ളവർ 
അനുപമ സ്മാരകം
പണിതു

നഷ്ട ബാല്യത്തിന്റെ ഓർമ്മക്ക്
ആരോ
അവിടെ
ദർശനം  കൊടുക്കുന്നുണ്ടത്രേ.  
  
       
   


  


No comments:

Post a Comment