മകളെ..............നിനക്കെന്‍റെ
മനസ്സില്‍ മരിക്കാത്ത
മലയാളനാടെ പകുത്തുനല്‍കാം
ഒരുപൂവിടരും നറുമണത്തോടെയാ
പുലരിതന്പാട്ടിന്ന്‍റെഈണമേകാം
അണ്ണാരകണ്ണനെ പട്റ്റിച്ച്ചാമാംപഴം
അണ്ടിയൂടൊന്നു കടിച്ച്ചുതിന്നാം
പ്ലാവിന്‍റെ കൊമ്പത്തോരൂഞ്ഞാലുകെട്ടി
അന്നാകാശം തൊട്ടു മടങ്ങിയെത്താം
പുഴതന്നടിയിലെ മുത്തൊന്നു വാരുംബോ--
ഴറബിക്കഥയിലെ റാണിയാകാം
ഒരു കൊച്ചു കളിവീട് കെട്ടിയാലറിയാതെ
അമ്മയായി മക്കളെ പരിചരിക്കാം
ചേറുനിറഞ്ഞൊരുപാടവരമ്പത്ത്
ചേലാര്‍ന്ന നെല്‍ക്കതിര്‍ തൊട്ടുരുമ്മാം
കവിതയായൊഴുകുന്നചാലിലെ പരല്‍മീനെ
ഒരുകുഞ്ഞുപാവാടക്കൂട്ടിലാക്കാം
എല്ലാം നിനക്കിന്നു അന്യമാമെന്നുണ്ണി
എങ്ങിനെ ചൊല്ലുമാ നന്മകള്‍ ഞാന്‍
ഒരു ടീവിക്കുള്ളില്‍ നീകാണുന്ന പൂവിനു
ഹൃദയംകവരുന്ന ഗന്ടമുണ്ടോ?
ബാല്യത്തെക്കൊല്ലും റിയാലിറ്റിഷോകള്‍ക്ക്
മുത്തശ്ശിക്കഥയുടെ താളമുണ്ടോ?
ക്യമറക്കണ്ണുകളെത്താത്ത സ്വന്തമായറയുടെ
സ്വാതന്ത്ര്യമിന്നുമുണ്ടോ?
അച്ച്ചനെപ്പോലും ഭയക്കേണ്ടോരുണ്ണി
നിന്നമ്മക്കുറക്കവുമന്യമായോ?
കോപ്രായം കാട്ടുന്ന കൂട്ടരിന്നാരോ നിന്‍
മാറിടം വില്പന തന്ത്രമാക്കി
നോക്കിലെ കാമാഗ്നി കൊണ്ടിന്നൊരുവന്‍ നിന്‍
മാംസം കരിച്ചു കളഞ്ഞിടുന്നോ
കാറുകള്‍ ചീറിപ്പറന്നിടുമ്പോള്‍
ചുടുചോര പുരണ്ടുവോ ചോറ്റുപാത്രം
അമ്മക്കുറങ്ങാന്‍ തൊഴുത്തിലിടം മതി
അമ്മിഞ്ഞക്കുണ്ടോ പണത്തിന്‍മൂല്യം
മൃഗമായിമാറി മനുഷ്യരെല്ലാം എങ്ങോ
മുറിവാലുതേടിയലഞ്ഞിടുമ്പോള്‍
"ചിറകിന്നടിയിലോളിപ്പിച്ച്ചിട്ടെത്രനാള്‍
അരുമമകളെ.........ഞാന്‍ കാത്തിടേണ്ടൂ.....?"