Friday, December 31, 2010

കവിയരങ്ങ്

ഒരു കവിത വിളമ്പണം  
അതിഥിക ള്‍,
കവിക്കൊട്ടരങ്ങളില്‍നി ന്ന്  
എന്‍റെ കുടില്‍ ഇഷ്ടാവോ ........ആവോ ?
വേവിക്കാന്‍ പദസമ്പത്ത് വേണം
കുറച്ചേയുള്ളൂ
ഉള്ളതുവച്ച്ച്  ഓണം  പോലെ      
നുണയാന്‍ അനുഭവങ്ങള്‍ ?
ഉണ്ട് ....ഒരിത്തിരി
ബാക്കി ?
കടം വാങ്ങാം -അയല്‍വീട്ടില്‍നി ന്ന്        
കൂട്ടുകാരില്‍ നിന്ന്       
കുടുംബങ്ങളില്‍ നിന്ന്  
എന്നാലുമൊരു വിങ്ങല്‍  
വിളമ്പിയത് താളമധുരത്താല്‍           
ആര്‍ക്കോ താളപ്രമെഹമാത്രേ
ഭയപ്പെടേണ്ട 
നിങ്ങള്‍ക്കായി പ്രത്യേകം 
ജീവിതത്തിന്‍റെ നവരസങ്ങളുണ്ട് 
ഒഴിക്കാം കാലത്തിന്‍റെ  താളം തെറ്റിയ  പാത്രത്തില്‍
ഒടുക്കം 
ഹൃദയ താളത്തില്‍
വേഗതയുടെ ലഹരിക്ക്‌ വിലങ്ങു തീര്‍ത്ത്                 






No comments:

Post a Comment