ഇരുതല മൂർച്ച
പൊടുന്നനെ അയാൾക്ക്
രണ്ടുതലകൾ രൂപപ്പെട്ടു .
ഒരുതല ഒരുദൈവത്തിനും
മറ്റേതല മറ്റൊരു ദൈവത്തിനും വേണ്ടി
വാദിച്ചു ---വാളെടുത്തു .
പയ്യെ ..പയ്യെ
മതങ്ങൾ മൂർച്ചകൂട്ടിയ തലച്ചോറുകൾ
അയാളെ
പിളർന്ന് ---പിളർന്ന്
ചോര വാർന്ന് .
;മനുഷ്യൻ; ഒരുതോന്നൽ
മാത്രമാണ് .
മതങ്ങൾ
മലക്കം മറിയുന്ന
സത്യവും .