Monday, June 15, 2015

സൌഹൃദത്തണൽ 

പുലർ വെയിൽ  പോലെ  കിളിയൊച്ച  പോലെ 
വിടരുന്ന  പൂമൊഴിത്തേനുപോലെ 
അഴകുള്ളിലായിരം  മോഹങ്ങൾ തൂവുമ്പോൾ 
മിഴിയാടും  കൌമാര ക്കാറ്റുപോലെ 

അടിതെറ്റിടുമ്പോൾ  ഉടനോടിയെത്തും 
താഥൻറെ കൈവിരൽ താങ്ങുപോലെ 
പുതുജീവനിൽ  പൊൻ  ചിരികൾ തെളിച്ചോ  -
രമ്മിഞ്ഞ തന്നി ലമൃതുപോലെ 

ഉണരുവാനായ്  നന്മ കിരണങ്ങളെയ്യും
ഗുരുമൊഴിക്കുള്ളിലെ  മുത്തു പോലെ

അലിയുന്നു നമ്മിൽ  പടരുന്നു വിണ്ണിൽ
നിറ സൌഹൃദ സ്നേഹ സാന്ത്വ നങ്ങൾ
ഉയരാം  പറക്കാം  തണലായ്‌  വിരിക്കാം
നവഭാരതത്തിന്റെ  ചിറകു  നമ്മൾ



Tuesday, June 2, 2015

മറവുകൾ 


മഴക്കണ്ണ്‍ 
മുഴച്ച പോലൊരു 
മനക്കണ്ണ്‍ 
മറവുകൾക്കപ്പുറത്ത് 
പെയ്ത്ത് 
ഭയന്ന് .


ഒന്നുപെയ്താൽ 
ഉണരുമായിരുന്ന  ലോകം 

ഒന്നുമറിയാതെ 
ഉണങ്ങി --വരണ്ട്