Monday, June 15, 2015

സൌഹൃദത്തണൽ 

പുലർ വെയിൽ  പോലെ  കിളിയൊച്ച  പോലെ 
വിടരുന്ന  പൂമൊഴിത്തേനുപോലെ 
അഴകുള്ളിലായിരം  മോഹങ്ങൾ തൂവുമ്പോൾ 
മിഴിയാടും  കൌമാര ക്കാറ്റുപോലെ 

അടിതെറ്റിടുമ്പോൾ  ഉടനോടിയെത്തും 
താഥൻറെ കൈവിരൽ താങ്ങുപോലെ 
പുതുജീവനിൽ  പൊൻ  ചിരികൾ തെളിച്ചോ  -
രമ്മിഞ്ഞ തന്നി ലമൃതുപോലെ 

ഉണരുവാനായ്  നന്മ കിരണങ്ങളെയ്യും
ഗുരുമൊഴിക്കുള്ളിലെ  മുത്തു പോലെ

അലിയുന്നു നമ്മിൽ  പടരുന്നു വിണ്ണിൽ
നിറ സൌഹൃദ സ്നേഹ സാന്ത്വ നങ്ങൾ
ഉയരാം  പറക്കാം  തണലായ്‌  വിരിക്കാം
നവഭാരതത്തിന്റെ  ചിറകു  നമ്മൾ



No comments:

Post a Comment