Saturday, April 11, 2015

ക്ഷണം 

നീ  വിളിക്കണം 
എനിക്ക് 
വരാതിരിക്കാൻ 
മുന്നറിയിപ്പ് 

എഴുതി -എഴുതി -
-ത്തെളിഞ്ഞപ്പോഴേക്കും 
മഷി 
തീർന്നുപോയി 
നഷ്ടം


ലക്ഷ്യം  
ചവിട്ടിയരച്ച 
മനോഹര വഴികൾ 

Tuesday, April 7, 2015

ജയം 



ഏതു  കയറ്റത്തിലും 
ഏറ്റവും വലിയ  എതിരാളിതന്നെ 
ഇറങ്ങി വരുന്നുണ്ടാവാം .,



നമ്മൾ  ജയിക്കാൻ പിടിച്ചു (പേടിച്ചു ) കേറുന്നവർ .
അവർ തോൽക്കാൻ ഒരുങ്ങി (ഒടുങ്ങി ) ഇറങ്ങുന്നവർ .

 തോൽവിക്കും  ജയത്തിനുമിടയിൽ  കാണാം 
മൌനമുടയുന്ന ചില  മഹാവിസ്ഫോടനങ്ങൾ .