Saturday, October 3, 2015

ഉണക്കെഴുത്ത്

ഉടലാകെ  മഴയിൽ വെന്തൊരു  ചെടിയുടെ 
നനഞ്ഞ  വ്രണങ്ങ ളിലേക്ക് 
ഉണക്കെഴുതുകയാണ്‌ ഞാൻ 

പഴുപ്പിച്ച്ച്ചേ  അടങ്ങൂ 
എന്നൊരു ശപ ഥം 
വലിച്ച്  ,കിതച്ചു  കയറ്റുന്നു 
സൂര്യനും  കാറ്റും -കാത്തിരിപ്പുകളും .


പിടിച്ചെടുത്ത  ശ്വാസമെല്ലാം 
ഒറ്റയൂത്തിൽ  തീർന്നപ്പോൾ 
വഴിതെറ്റി വന്നവർതന്നെ 
ഭരണമേ റ്റെടുക്കുന്ന  ചെടിപ്പുകൾ


ഓരോ കോശവും  ഓരോ  പ്രബന്ജ മാകുന്ന
  ഈ  ഉണക്കെഴുത്ത്തിൽ
വരികൾക്ക്  നടുവിൽ എല്ലാ  നടപ്പാതകളും
ചുവന്നുപഴുത്തങ്ങനെ.
 .........................................................................................................



ഗ്രന്ഥലോകം 


നിവർന്നു  നിൽക്കാൻ
കെൽപ്പിലല്ലാത്തവനും
പറന്നുപോകാൻ
പരവതാനിയു മായിട്ടായിരിക്കും
ചിലപുസ്തകങ്ങൾ
ആചില്ലുകൂട്ടിലങ്ങനെ
നിശ്ചലമായിരിക്കുന്നത്.


നിശ്ശബ്ദമായ
ഗർജ്ജനങ്ങൾകൊണ്ട്
നിലനില്പ്പിനായുള്ള  സമരത്തിൻറെ
ചുക്കാൻ പിടിക്കുകയാണവർ


ചിതലരിച്ചു തുടങ്ങിയാലും
ചിറകുവിടർത്താനുള്ള  ഊർജ്ജം 
ഞെരുക്കി യമർത്തി  വച്ചിട്ടുണ്ടാകും 
അതൃ പ്ത മായ  അനുരഞ്ജനങ്ങ ളോരോന്നിലും.
..............................................................................................................................