മാൻ
ചിരിക്കാൻ സമ്മതിച്ചില്ല
കുരുക്കുമെന്ന് മുന്നറിയിപ്പുകൾ
കളിക്കാൻ സമ്മതിച്ചില്ല
കുളിതെറ്റുമെന്ന് കുശലം പറച്ചിൽ
വെറുക്കാൻ സമ്മതിച്ചില്ല
അറുത്തു കളയുമെന്ന് ഭീഷണികൾ .
എതിർക്കാൻ സമ്മതിച്ചില്ല
എളുപ്പമല്ലെന്ന് തിരിച്ചറിവുകൾ .
മനുഷ്യനാകാൻ സമ്മതിക്കാഞ്ഞിട്ടല്ലേ
മാനായി വേട്ടയാടപ്പെട്ടത് .?