PIRAVI
Saturday, December 17, 2016
കവിത്വം
കവിത്വം ഒരു പുഴുവാണ് .
പൂമ്പാറ്റയായ് വിരിയാനങ്ങനെ,
ചൊറിഞ്ഞും
ഉറങ്ങിയും .
Sunday, December 11, 2016
ചുഴലിക്കാറ്റ്
ആഞ്ഞടിക്കുന്നത്
പലപേരിലാണെങ്കിലും
ആവർത്തിക്കപ്പെടുന്നത്
ഒരേപേടിതന്നെ .
കണ്ണുചിമ്മാതെ സുഹൃത്തേ ....
.
ഇത്
രാഷ്ട്രീയ ,വർഗ്ഗീയ
ആത്മീയക്കൊലയുടെ
വിറളിപൂണ്ട
ചുഴലിക്കാറ്റ് .
രക്ഷ
പാവം മനുഷ്യർ ,
ദൈവത്തെ രക്ഷിക്കാൻ
പെടാപാട്
പെടുന്നു.
മഞ്ഞൾ
മഞ്ഞച്ച്
സോപ്പിട്ട്
ചുവന്ന് .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)