Sunday, December 27, 2020
രാത്രിയുടെ ചീള് .
വവ്വാൽ തലകീഴായി തൂങ്ങിക്കിടക്കുന്നു
നാളേക്കായി ഉണക്കാനിട്ടൊരു
കറുത്ത തൂവാല
രാത്രിയുടെ ചീള്
ഏറ്റവും ഉയരംകൂടിയ തേക്കിന്റെ
ഏറ്റവും ഉയരത്ത് .
ഡിസംബറിന്റെ തണുപ്പിലേക്കത്
ഊരി വീണേക്കുമോ --ഇല്ല
കാറ്റിന്റെ ഒക്കത്ത്
തങ്ങി നിൽപ്പുണ്ട് .
കാക്കകൾ
പകലിലാണ് ജീവിക്കുന്നത് .
രാത്രിയെ അവർ
കൊത്തിവലിക്കാൻ നോക്കുന്നു .
വവ്വാലിന്റെ ശബ്ദ0
മനുഷ്യന് താങ്ങാനാവാത്ത ഉയർന്ന ആവൃത്തി
അങ്ങിങ്ങു ചീറ്റിതെറിച്ച് .
ആളുകൾ കോടാലിയുമായെത്തുന്നു
ഇരുട്ടിനെ വെട്ടിത്തെളിക്കുന്നു
പൊള്ളുന്ന പകലിനെ
മടിയിലിട്ട് കൊഞ്ചിക്കുന്നു
Friday, December 25, 2020
വളർത്തു ദോഷം
ഉത്തരവാദിത്വമില്ലാത്തൊരു വീട്ടമ്മയാകാൻ
ആഗ്രഹമില്ലാഞ്ഞിട്ടല്ല
അതിനു ശ്രമിക്കുമ്പോഴെല്ലാം
എൻറെ ഉമ്മ
ഉള്ളിൽ കയറിയിരിക്കുമ്പോലെ
തോന്നും
.
പിന്നെ
എത്ര ചെയ്താലും പണിതീരാതെ
എത്ര സ്നേഹിച്ചാലും മതിവരാതെ
എത്ര പ്രാർത്ഥിച്ചാലും മനസ്സമാധാനം കിട്ടാതെ
എത്ര ശാസിച്ചാലും തൃപ്തി യാകാതെ
ഞാൻ തിളച്ചു മറിഞ്ഞു കൊണ്ടേയിരിക്കും .
വളർത്തു ദോഷം എന്ന് ഇതിനേയും
ഒന്ന് പേരിട്ട് വിളിച്ചു തരാമോ ?
Thursday, October 22, 2020
പട്ടം
ഒരു ചിരി
ഒരു കളി
ഒരു പാട്ട്
എത്രമാത്രം ശ്രദ്ധിക്കപ്പെടാമെന്ന്
ഒരിക്കൽ
ഭ്രാന്തനായി ജീവിച്ചവന്
മാത്രമേ അറിയൂ .
കണ്ടില്ലേ
മാറ്റങ്ങളോരോന്നും
ചങ്ങലകളെ കോർക്കുന്നത് .
നോട്ടങ്ങളോരോന്നും അകലങ്ങളായി പരിണമിക്കുന്നത്
മൗനങ്ങൾ ധിക്കാരമായും
മോഹങ്ങൾ അഹങ്കാരമായും
മനസ്സിനെ വരിഞ്ഞുമുറുക്കി
മറവിയെ
കൊത്തുന്നത് .
ഒരു ചിരി
ഒരു കളി
ഒരു പാട്ട്
എത്രമാത്രം ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്ന്
ഒരിക്കൽ ഭ്രാന്തനായി ജീവിച്ചവൻറെ
കൂടെ ജീവിച്ചവർക്ക്
മാത്രമേ അറിയൂ .
ഒരു പട്ടത്തിനായ്
പൊട്ടാൻ പാകപ്പെട്ട്
വലിഞ്ഞു പിണഞ്ഞു
കുരുക്കു വീഴുന്നവർ .
Tuesday, September 22, 2020
Friday, September 18, 2020
Sunday, August 23, 2020
പ്ലിങ്
പ്ലിങ്
രമേശ് , സുമേഷ്
എന്റെ വിജയത്തിന്
ഇടം .വലം
ഇവരുടെ പേരുകൾ
എത്ര പ്രണയത്തോടെയാണ് ഞാൻ
നിങ്ങൾക്കു മുമ്പിൽ
അവതരിപ്പിക്കുന്നതെന്നോ .
ഇവരില്ലെങ്കിൽ
ഇരുണ്ടു പോയേക്കാമായിരുന്ന
വികല ദിനങ്ങളെ
എത്ര തെളിച്ചത്തോടെയാണ് ഞാൻ
നിങ്ങൾക്കായി
ചിരിച്ചു കാട്ടുന്നതെന്നോ .
വിഴുപ്പലക്കാനും
പാത്രം കഴുകാനും
യന്ത്രങ്ങൾ തന്നെയാണ് നല്ലത് ;
അവയ്ക്ക് ആൺ പേരുകളും
Tuesday, July 28, 2020
എനമി എ ഹെഡ് സമീറ പി .പി
വീടുകളിലേക്ക്
കയറുമ്പോൾ
എങ്ങും
കൊല്ലാനുള്ള
ആക്രോശമാണ് ;
രക്ഷപ്പെടാനുള്ള
മുറവിളികളും .
എങ്കിലും
മക്കൾ പുറത്തിറങ്ങുന്നില്ലല്ലോ
കൊറോണപിടിക്കില്ലല്ലോ
എന്നൊരാശ്വാസമുണ്ടമ്മമാർക്ക് .
അറിയാഞ്ഞിട്ടല്ല
ഉന്നംപിടിച്ചുന്നംപിടിച്ച്
കണ്ണുകൾ
വിരൽ തുമ്പിലൂടൂർന്നു
പൊട്ടുന്നത് .
അതിർത്തി ലംഘിച്ചു
തെറിച്ചുവീഴുന്ന തെറികൾ
അങ്ങിങ്ങു
മുളച്ചു പൊങ്ങുന്നത് .
സമയത്തെ
വെടിവച്ച്
വെടിവച്ച്
ജയങ്ങളെ
തോൽവി
പുതപ്പിക്കുന്നത് .
എനമി എ ഹെഡ്
സംശയിക്കേണ്ട,
ഒച്ചവെക്കുന്നതും
ഓടിക്കിതക്കുന്നതും
അമ്മതന്നെയാണ്
നെഞ്ചിലേക്കുതന്നെ
നിറയൊഴിച്ചേക്കുക .
വീടുകളിലേക്ക്
കയറുമ്പോൾ
എങ്ങും
കൊല്ലാനുള്ള
ആക്രോശമാണ് ;
രക്ഷപ്പെടാനുള്ള
മുറവിളികളും .
എങ്കിലും
മക്കൾ പുറത്തിറങ്ങുന്നില്ലല്ലോ
കൊറോണപിടിക്കില്ലല്ലോ
എന്നൊരാശ്വാസമുണ്ടമ്മമാർക്ക് .
അറിയാഞ്ഞിട്ടല്ല
ഉന്നംപിടിച്ചുന്നംപിടിച്ച്
കണ്ണുകൾ
വിരൽ തുമ്പിലൂടൂർന്നു
പൊട്ടുന്നത് .
അതിർത്തി ലംഘിച്ചു
തെറിച്ചുവീഴുന്ന തെറികൾ
അങ്ങിങ്ങു
മുളച്ചു പൊങ്ങുന്നത് .
സമയത്തെ
വെടിവച്ച്
വെടിവച്ച്
ജയങ്ങളെ
തോൽവി
പുതപ്പിക്കുന്നത് .
എനമി എ ഹെഡ്
സംശയിക്കേണ്ട,
ഒച്ചവെക്കുന്നതും
ഓടിക്കിതക്കുന്നതും
അമ്മതന്നെയാണ്
നെഞ്ചിലേക്കുതന്നെ
നിറയൊഴിച്ചേക്കുക .
Sunday, July 5, 2020
വ്യാഴനഷ്ടം
ഒരു വ്യാഴാഴ്ച്ച
എന്റെ കയ്യിൽ നിന്നും
നഷ്ടപ്പെട്ടിട്ടുണ്ട് .
വ്യാഴത്തെക്കുള്ള പ്ലാനുകൾ
സ്നേഹം
സൗഹൃദം
പ്രണയം
ദുഃഖം
എല്ലാമെല്ലാം .
ഞാനറിഞ്ഞിരുന്നില്ല :
റാണിയാണ് പറഞ്ഞത്
ഇന്ന് വെള്ളിയാഴ്ചയാണെന്ന്
ഇനിയിപ്പോ ആർക്കെങ്കിലും
കിട്ടിയിട്ടുണ്ടേൽ
തിരിച്ചു തരേണ്ട .
ആ പണിയൊക്കെ
എനിക്ക് ലാഭമായീന്ന് .........
അല്ല .......പിന്നെ .
Tuesday, June 30, 2020
മധുരം പേറുന്നവൻ .
അയാളുടെ കണ്ണുകൾക്ക്
കാട്ടുതേനിൻറെ
കത്തലാണ്
പുഞ്ചിരിക്ക്
തേനിനേക്കാൾ
മധുരവും .
നഗ്നമായ
പാദങ്ങൾ കൊണ്ട്
എന്റെ
വീട്ടുമുറ്റത്തെ
അനുഗ്രഹിച്ചിരുന്ന
ഇപ്പോൾ ജീവിച്ചിരിപ്പുള്ള
ഒരേ ഒരു
മനുഷ്യജീവിയാണയാൾ .
ഭൂമിയിലേക്ക്
വേരാഴ്ന്നുപോയിട്ടുണ്ടെന്നു -
തോന്നിപ്പിക്കുമാറ്
അയാളുടെ ഞരമ്പുകളിലൊരു
കാട്ടുചോല
തിങ്ങി നിൽപ്പുണ്ട് .
വർഷങ്ങളായി
കാടിന്റെ
മണവും
നനവും
കരുതലും
അയാളിലൂടെയാണ്
ഞങ്ങളറിഞ്ഞത് .
ചൂടിനെയോ ,
തണുപ്പിനേയോ
-മഴയേയോ
അയാൾ
ഗൗനിക്കാറില്ല
മധുരം നുണഞ്ഞ
കുഞ്ഞുങ്ങളെപ്പോലെ -
മധുരത്താൽ വീർത്ത
കുഞ്ഞനുറുമ്പിനെപ്പോലെ
അവയെല്ലാം അയാളാൽ
അത്രയേറെ
വശീകരിക്കപ്പെട്ടിരുന്നു .
ഇത്രനാൾ
അയാളുടെ ഒഴുക്കിന്
തടസ്സം നിൽക്കുന്ന
ഒന്നും ഭൂമിയിൽ
സംഭവിച്ചിട്ടില്ലായിരുന്നു .
മധുരമൊഴിഞ്ഞപ്പോൾ
കാടൊഴിഞ്ഞപോലെ -ശ്വാസം നിലച്ചപോലെ .
അയാളറിയുന്നുണ്ടാവുമോ
ഒരു ഫോൺ നമ്പർപോലും
വാങ്ങിച്ചുവക്കേണ്ടി വന്നിട്ടില്ലാത്ത
നിറവിനെ
കണ്ണീരുപ്പാൽ ഞങ്ങൾ
കാത്തിരിക്കുന്നത് .
Friday, May 1, 2020
Friday, April 17, 2020
വാക്‌സിൻ
ഒരുപാട് നാളത്തെ
പ്രാർഥനക്കും
വേദനക്കുമൊടുവിൽ
കൊറോണക്കൊരു
വാക്‌സിൻ
പിറന്നു .
ലോകം
ആ തിരുപ്പിറവിയെ
ഇരുകയ്യും നീട്ടി
സ്വീകരിച്ചു .
മഹാമാരിയുടെ
രക്തസാക്ഷികളപ്പോൾ
നക്ഷത്ര ശോഭയുള്ള
ആത്മാക്കളായി .
പറയാൻ .......... ബാക്കിവച്ചത് ;
ചെയ്യാൻ ......... ബാക്കിവച്ചത്
നിങ്ങളിലൂടെ പൂവണിയണമെന്ന്
ജീവനുള്ള ഓരോമനുഷ്യനേയും
ആശീർവദിച്ചു .
പിന്നെ
ഒരു പുതിയ ലോകമായി.
.
"ഇനിമുതൽ ഞാനില്ല .......നമ്മളേയുള്ളൂ' വെന്ന്
തെരുവിലുള്ളവരോട്
കരുതിയ
അതേ കരുണയിൽ .
ആളുകൾ മറനീക്കി പുറത്തിറങ്ങി .
തമ്മിൽ കാണാതെ
അണകെട്ടിയ വികാരങ്ങളെ
ആർപ്പുവിളികളോടെ
ആലിംഗനം ചെയ്തു .
.
സംശയത്തിന്റെ
മുൾമുനകളെ
നുള്ളി
ദൂരെയെറിഞ്ഞു .
അതിരുകൾ
അലിഞ്ഞില്ലാതായി .
നിശ്ചലമായതെല്ലാം
ചടുലവും
സു താര്യവുമായി.
പിന്നെ
നമ്മളെല്ലാം മറന്നു
സാനിറ്റൈസറിന്റെ
സ്ഥാനത്ത് തോക്കുകൾ
വാതോരാതെ ശബ്ദിച്ചു .
അതിരുകളിൽ നിന്ന് അതിരുകളിലേക്ക്
ചോരച്ച് .................ചോരച്ച്
വിഷം തുപ്പി
.
Wednesday, April 1, 2020
വീട്
സാധ്യതകളുടെ നേർത്ത വിടവുകൾ
പരതുമ്പഴും
ബാധ്യതകളുടെ ഭാരിച്ച വേദനപേറി
തോറ്റുപോകയല്ലായിരുന്നോ
നമ്മുടെ പ്രണയം .
ഓർക്കുന്നുണ്ടോ ??
തിരക്കുകളാൽ ചവിട്ടിമെതിക്കപ്പെട്ട
നിന്റെ ഇരുട്ടുകളിൽ
നിശാഗന്ധിയായ് ഞാൻ
വിടരാറുണ്ടായിരുന്നു
ചിലപ്പോഴെങ്കിലും .
അറിഞ്ഞിരുന്നോ ???
എത്രകള്ളങ്ങളിൽ
ഉടക്കിമുറിഞ്ഞിട്ടാണ്
നിന്റെ
എകാന്തതയിൽ
ഞാനന്ന്
നിറഞ്ഞുകവിഞ്ഞത് .
നിന്നോളം
മറ്റാരെയും
പ്രണയിച്ചില്ലെന്നു
ഇതൾവീശിയത് .
വീടെ
നീയും
ഞാനും
മാത്രമാകുന്ന
സുന്ദരനിമിഷങ്ങൾക്ക്
എത്ര ലീവുകളോടാണ്
ഞാൻ
സമാധാനം
പറയേണ്ടി വന്നിട്ടുള്ളത് .
അവിശ്വാസം
പീഢിപ്പിച്ചതായിരിക്കല്ലേ..............അച്ഛനായിരിക്കല്ലേ
എന്നു പ്രാർത്ഥിച്ച്
ഏറെനാൾ കഴിയും മുമ്പ്
കൊന്നതായിരിക്കല്ലേ .................
അമ്മയായിരിക്കല്ലേ
എന്നൊരു നോവ്
പിറന്നു വീണു .
പ്രണയിക്കാനറിയാത്തവന്റെ
പ്രണയം
അനുഭവിക്കാനറിയാത്തവന്റെ
രതിയോട്
കൊഞ്ഞനം കുത്തുന്നു .
ചോദ്യങ്ങൾ വാ കീറും മുമ്പ്
ഉത്തരങ്ങളാൽ
കവർച്ച ചെയ്യപ്പെടുന്നു .
അവിശ്വസിക്കാതിരിക്കാൻ
നമ്മൾ
പാടുപെട്ട്
പരാജയപ്പെട്ടുകൊണ്ടേ യിരിക്കുന്നു .
പീഢിപ്പിച്ചതായിരിക്കല്ലേ..............അച്ഛനായിരിക്കല്ലേ
എന്നു പ്രാർത്ഥിച്ച്
ഏറെനാൾ കഴിയും മുമ്പ്
കൊന്നതായിരിക്കല്ലേ .................
അമ്മയായിരിക്കല്ലേ
എന്നൊരു നോവ്
പിറന്നു വീണു .
പ്രണയിക്കാനറിയാത്തവന്റെ
പ്രണയം
അനുഭവിക്കാനറിയാത്തവന്റെ
രതിയോട്
കൊഞ്ഞനം കുത്തുന്നു .
ചോദ്യങ്ങൾ വാ കീറും മുമ്പ്
ഉത്തരങ്ങളാൽ
കവർച്ച ചെയ്യപ്പെടുന്നു .
അവിശ്വസിക്കാതിരിക്കാൻ
നമ്മൾ
പാടുപെട്ട്
പരാജയപ്പെട്ടുകൊണ്ടേ യിരിക്കുന്നു .
Monday, February 17, 2020
Friday, January 24, 2020
Friday, January 3, 2020
സമീറ.പി.പി 9526298949
അ.........താണ് .
ആരും നിർബന്ധിക്കാതെ
ചെയ്യുന്ന ജോലിക്ക്
പറഞ്ഞറിയിക്കാനാവാത്തൊരു
ആനന്ദമുണ്ട് ;
പറമ്പിലെ കരിയിലകൾ
തൂത്തുവാരുമ്പോൾ
എനിക്ക് കിട്ടുന്നപോലത്തെ
എന്തോ
ഒന്ന് .
"ഇങ്ങനെ പുതച്ചുറങ്ങല്ലെടാ എണീക്കെ"ന്നു
മണ്ണോട് മരം
നഗ്നമായോതി
വേരാൽ പടർന്നു
തുടരുന്നത് ,
"ഞാനിതാ നിനക്കുമുമ്പിൽ തലകുനിക്കു'ന്നെന്നു
പ്രകൃതിയോട്
കുമ്പിടുന്നത് .
ചീഞ്ഞാലും കരിഞ്ഞാലും
വളമാകാതെ
തരമില്ലെന്നു
മതങ്ങളി ലേക്കൊരു
കാറ്റുലയുന്നത് .
തെറ്റിദ്ധരിക്കല്ലേ
എന്തെങ്കിലുമൊക്കെ
ചെയ്യണമെന്നുണ്ടെങ്കിൽ
നാലാൾ കാണുന്നിടത്താകുന്നതല്ലേ
അതിന്റെ ഒരു
ഇത് .
അ.........താണ് .
ആരും നിർബന്ധിക്കാതെ
ചെയ്യുന്ന ജോലിക്ക്
പറഞ്ഞറിയിക്കാനാവാത്തൊരു
ആനന്ദമുണ്ട് ;
പറമ്പിലെ കരിയിലകൾ
തൂത്തുവാരുമ്പോൾ
എനിക്ക് കിട്ടുന്നപോലത്തെ
എന്തോ
ഒന്ന് .
"ഇങ്ങനെ പുതച്ചുറങ്ങല്ലെടാ എണീക്കെ"ന്നു
മണ്ണോട് മരം
നഗ്നമായോതി
വേരാൽ പടർന്നു
തുടരുന്നത് ,
"ഞാനിതാ നിനക്കുമുമ്പിൽ തലകുനിക്കു'ന്നെന്നു
പ്രകൃതിയോട്
കുമ്പിടുന്നത് .
ചീഞ്ഞാലും കരിഞ്ഞാലും
വളമാകാതെ
തരമില്ലെന്നു
മതങ്ങളി ലേക്കൊരു
കാറ്റുലയുന്നത് .
തെറ്റിദ്ധരിക്കല്ലേ
എന്തെങ്കിലുമൊക്കെ
ചെയ്യണമെന്നുണ്ടെങ്കിൽ
നാലാൾ കാണുന്നിടത്താകുന്നതല്ലേ
അതിന്റെ ഒരു
ഇത് .
Subscribe to:
Posts (Atom)

