വളർത്തു ദോഷം
ഉത്തരവാദിത്വമില്ലാത്തൊരു വീട്ടമ്മയാകാൻ
ആഗ്രഹമില്ലാഞ്ഞിട്ടല്ല
അതിനു ശ്രമിക്കുമ്പോഴെല്ലാം
എൻറെ ഉമ്മ
ഉള്ളിൽ കയറിയിരിക്കുമ്പോലെ
തോന്നും
.
പിന്നെ
എത്ര ചെയ്താലും പണിതീരാതെ
എത്ര സ്നേഹിച്ചാലും മതിവരാതെ
എത്ര പ്രാർത്ഥിച്ചാലും മനസ്സമാധാനം കിട്ടാതെ
എത്ര ശാസിച്ചാലും തൃപ്തി യാകാതെ
ഞാൻ തിളച്ചു മറിഞ്ഞു കൊണ്ടേയിരിക്കും .
വളർത്തു ദോഷം എന്ന് ഇതിനേയും
ഒന്ന് പേരിട്ട് വിളിച്ചു തരാമോ ?
No comments:
Post a Comment