ഓമനിക്കാൻ നമുക്കോർമ്മകൾ കൊണ്ടൊരു
കൂടൊരുക്കാം മലമേട്ടിൽ
ഓളങ്ങൾ പോലെനിന്നാകിളി ക്കൂടിന്റെ
താളമായാടിത്തിമിർക്കാം
കാടും മലകളും കാട്ടാറുപോലെ
കുണുങ്ങിച്ചിരിച്ചൊന്നിറങ്ങാം
കാണുന്ന കാഴ്ചകളീകിളിക്കൂട്ടിലേ
ക്കാനന്ദമോടെ പകർത്താം .
നോവുകളെല്ലാം മറക്കാം
നമുക്കുള്ളി ലാകാശമില്ലേ വിടർത്താൻ
മേഘമായ് പാറിപ്പറക്കാം --തണുപ്പിന്റെ
കോടയായ് മൂടിപ്പുതക്കാം .