കളഞ്ഞു പോയ കവിത .
റെയിൽവേ ഗേറ്റിന്റെ
തൊട്ടുമുമ്പത്തെവളവിൽ
റംബുട്ടാൻ കായ്ച്ചുനിൽക്കുന്ന
നീലച്ചായം പൂശിയ വീടിന്റെ
പടിഞ്ഞാറേ മൂലയിലെ ;
പൊടിപിടിച്ച -കുറ്റിമുല്ലയുടെ
കഷണ്ടിത്തലയിലേക്കായിരിക്കും
ചിലപ്പോൾ അത് തെറിച്ചുവീണിട്ടുണ്ടാവുക .
നേരം വൈകുന്നെന്നു
പൊടുന്നനെയോർമ്മിപ്പിച്ച
രെജിസ്റ്ററിൽ വീഴാൻപോന്നൊരു
ചുവപ്പുകുത്തിന്റെ -
ഭയമടിഞ്ഞ ആഴത്തിലേക്കായിരിക്കും
ചിലപ്പോളത് ആണ്ടുപോയിട്ടുണ്ടാവുക .
ഒട്ടും പ്രതീക്ഷിക്കാത്തൊരു പ്രണയത്തിന്റെ
നോക്കുപാലത്തിലിടിച്ചായിരിക്കും
ചിലപ്പോളത് തകർന്നടിഞ്ഞിട്ടുണ്ടാവുക .
ആദ്യത്തെമഴയെ പൂവിട്ടാഘോഷിക്കുന്ന
കാട്ടുനാരകത്തിന്റെ
ശാസ്ത്രീയനാമത്തിലായിരിക്കും
ചിലപ്പോളത് ഉടക്കിനിന്നിട്ടുണ്ടാവുക .
എന്തായാലും
കളഞ്ഞുപോയ കവിതയെ വീണ്ടെക്കുകയെന്നാൽ
പിരിഞ്ഞുപോയ പ്രാണനെ
തിരിച്ചു വിളിക്കുക -എന്നാണ് .
റെയിൽവേ ഗേറ്റിന്റെ
തൊട്ടുമുമ്പത്തെവളവിൽ
റംബുട്ടാൻ കായ്ച്ചുനിൽക്കുന്ന
നീലച്ചായം പൂശിയ വീടിന്റെ
പടിഞ്ഞാറേ മൂലയിലെ ;
പൊടിപിടിച്ച -കുറ്റിമുല്ലയുടെ
കഷണ്ടിത്തലയിലേക്കായിരിക്കും
ചിലപ്പോൾ അത് തെറിച്ചുവീണിട്ടുണ്ടാവുക .
നേരം വൈകുന്നെന്നു
പൊടുന്നനെയോർമ്മിപ്പിച്ച
രെജിസ്റ്ററിൽ വീഴാൻപോന്നൊരു
ചുവപ്പുകുത്തിന്റെ -
ഭയമടിഞ്ഞ ആഴത്തിലേക്കായിരിക്കും
ചിലപ്പോളത് ആണ്ടുപോയിട്ടുണ്ടാവുക .
ഒട്ടും പ്രതീക്ഷിക്കാത്തൊരു പ്രണയത്തിന്റെ
നോക്കുപാലത്തിലിടിച്ചായിരിക്കും
ചിലപ്പോളത് തകർന്നടിഞ്ഞിട്ടുണ്ടാവുക .
ആദ്യത്തെമഴയെ പൂവിട്ടാഘോഷിക്കുന്ന
കാട്ടുനാരകത്തിന്റെ
ശാസ്ത്രീയനാമത്തിലായിരിക്കും
ചിലപ്പോളത് ഉടക്കിനിന്നിട്ടുണ്ടാവുക .
എന്തായാലും
കളഞ്ഞുപോയ കവിതയെ വീണ്ടെക്കുകയെന്നാൽ
പിരിഞ്ഞുപോയ പ്രാണനെ
തിരിച്ചു വിളിക്കുക -എന്നാണ് .