Friday, April 15, 2011

മഴ

എല്ലാ ദുഖങ്ങളും
ഒരട്ടഹാസത്ത്തില്‍  നീ തീര്‍ക്കുമ്പോഴും
ഞാന്‍
നിന്നിലെ സുഖം നുണയുകയായിരുന്നു
നിന്റെ  അവസാനശ്വാസം   നിലച്ചത്
  എനിക്ക്
പവിത്രമായതെന്തൊക്കെയോ
പകരം തന്നിട്ടായിരുന്നു
നിനക്ക് ശീതരക്തവും
                                 എനിക്ക് ഉഷ്ണരക്തവും                                                ഞാന്‍ സമര്ത്വിച്ച്ചത്                                                                                 മാത്രമായിരുന്നോ ?                                                                                                                         

തറുതല


തലമുറകള്‍  പലതുകഴിഞ്ഞു
തടവറകള്‍  പതിയെതുറന്നു
വൃത്തത്തിന്‍ കൂട്ടില്‍നിന്നും
കവിതക്കിളി പാറിയകന്നു

വിറപൂണ്ടാ വിദ്യാര്‍ഥികളും
വിളയാത്ത്തൊരു കാലം പോയി
വിടരാത്ത പൂക്കള്‍ വിടര്‍ത്താന്‍
നവശാസ്ത്രക്കോട്ടയൊരുങ്ങി

അരുതരുതെന്നോതീടല്ലേ
അരുതാത്തതറിയാം പതിയെ   
അറിവേനിക്കായുധമല്ല
അതിലെന്റെ ജീവിതമുണ്ടേ

നേടാത്തോരറിവിനു നിങ്ങള്‍
ദാരിദ്ര്യച്ച്ചായം പൂശി
പുതുമത്സര വേദിയിലെന്റെ
പുലരികളും ചാക്കടലായി


തലമുറകള്‍  പലതുകഴിഞ്ഞു
തടവറകള്‍  പതിയെതുറന്നു
തരുണീയവള്‍ മാറുമറച്ചു
തളരാതവള്‍ മാനം കാത്തു

തറുതലകള്‍      ചൊന്നീടാതെ
തറവാടിയെ വേള്‍ക്കനമെന്നോ
മറുതലയില്‍  പ്രണയപ്പൊയ്ക
ഭ്രാന്തമായലയും കൂടെ

ഇനി നിന്നുടെ ചിന്തയിലെന്റെ
സ്വപ്നങ്ങളുരുകും പോലെ
ഇനിഎന്നുടെ മേനിയില്‍ നിന്റെ
ചുടുരക്ത മൊഴുകും പോലെ


അടിവേരിന്നാഴം തേടി
വടിവാളിലോതുക്കീടുന്നോ
ഇളനീരിന്‍ മോഹക്കുളിരും
ഇലകാത്തൊരു തേന്‍ നിര്‍മ്മിതിയും    


അഭിമാനഹത്യകളോളം
അപമാനംപേറിനിങ്ങള്‍
അലിവില്ലാതുലകില്‍ പാകും
അണ്‌ബോംബിന്‍  തേങ്ങല്‍  വീണ്ടും

തലമുറകള്‍  പലതുകഴിഞ്ഞു
തടവറകള്‍  പതിയെതുറന്നു
തലപൊക്കാനൊരിടം തന്നാല്‍
യുവതാരം സ്വര്‍ഗ്ഗം പണിയാം