Friday, April 15, 2011

തറുതല


തലമുറകള്‍  പലതുകഴിഞ്ഞു
തടവറകള്‍  പതിയെതുറന്നു
വൃത്തത്തിന്‍ കൂട്ടില്‍നിന്നും
കവിതക്കിളി പാറിയകന്നു

വിറപൂണ്ടാ വിദ്യാര്‍ഥികളും
വിളയാത്ത്തൊരു കാലം പോയി
വിടരാത്ത പൂക്കള്‍ വിടര്‍ത്താന്‍
നവശാസ്ത്രക്കോട്ടയൊരുങ്ങി

അരുതരുതെന്നോതീടല്ലേ
അരുതാത്തതറിയാം പതിയെ   
അറിവേനിക്കായുധമല്ല
അതിലെന്റെ ജീവിതമുണ്ടേ

നേടാത്തോരറിവിനു നിങ്ങള്‍
ദാരിദ്ര്യച്ച്ചായം പൂശി
പുതുമത്സര വേദിയിലെന്റെ
പുലരികളും ചാക്കടലായി


തലമുറകള്‍  പലതുകഴിഞ്ഞു
തടവറകള്‍  പതിയെതുറന്നു
തരുണീയവള്‍ മാറുമറച്ചു
തളരാതവള്‍ മാനം കാത്തു

തറുതലകള്‍      ചൊന്നീടാതെ
തറവാടിയെ വേള്‍ക്കനമെന്നോ
മറുതലയില്‍  പ്രണയപ്പൊയ്ക
ഭ്രാന്തമായലയും കൂടെ

ഇനി നിന്നുടെ ചിന്തയിലെന്റെ
സ്വപ്നങ്ങളുരുകും പോലെ
ഇനിഎന്നുടെ മേനിയില്‍ നിന്റെ
ചുടുരക്ത മൊഴുകും പോലെ


അടിവേരിന്നാഴം തേടി
വടിവാളിലോതുക്കീടുന്നോ
ഇളനീരിന്‍ മോഹക്കുളിരും
ഇലകാത്തൊരു തേന്‍ നിര്‍മ്മിതിയും    


അഭിമാനഹത്യകളോളം
അപമാനംപേറിനിങ്ങള്‍
അലിവില്ലാതുലകില്‍ പാകും
അണ്‌ബോംബിന്‍  തേങ്ങല്‍  വീണ്ടും

തലമുറകള്‍  പലതുകഴിഞ്ഞു
തടവറകള്‍  പതിയെതുറന്നു
തലപൊക്കാനൊരിടം തന്നാല്‍
യുവതാരം സ്വര്‍ഗ്ഗം പണിയാം

1 comment: