ഓഫീസിലെത്താന്‍ വൈകിയപ്പോള്‍
മേലുദ്യോഗസ്ഥന്‍,
തന്നെപ്പോലെയല്ലേ ഇവരും?
വീട്ടിലെത്താന്‍ വൈകിയപ്പോള്‍
ഭര്‍ത്താവ്,
നിന്നെപ്പോലല്ലേ അവളും?
രാവിലെ ധൃതി കൂട്ടിയപ്പോള്‍
മകന്‍
അമ്മയെപ്പോലല്ലേ അവളുടെ അമ്മയും?
ഞാന്‍ എന്നോടു തന്നെ
ആരെപ്പോലെയാണ് ഞാന്‍?
ഞാന്‍ എല്ലാവരോടും
എന്നെപ്പോലെ മറ്റാരുണ്ട്?
No comments:
Post a Comment