Thursday, December 30, 2010

മഴദേവതക്കൊരു കണ്ണീര്‍പൂജ

(എന്‍റെ മരം പദ്ധതിക്ക്)
പോകും വഴിക്കെന്നും പൊന്നില്‍ കു തിര്‍ത്തൊരു
പുഞ്ചിരി നല്‍കി നീ സൂര്യദേവാ.
പാതിരാക്കെന്നെ  പുതപ്പിച്ച്ചുറക്കി നീ..
പാട്ടുപാടിത്തന്നു മഴ ദേവതേ

ആണ്കുയില്‍ പാടാന്‍ മടിച്ചോരീ രാവില്‍ നീ
ആലിപ്പഴത്തിന്‍ കുളിരുതായോ
തൊണ്ട വരണ്ടൊരീ പാട്ടുകാരിക്ക്നിന്‍  
തൊപ്പിക്കുടയുടെ  കൂട്ടുതായോ 
                        
ഇണക്കിളി തെട്ടിപ്പിരിഞ്ഞതോ-നീ
ഇടവത്തിന്‍ പാട്ടു മറന്നതോ?
അമ്ബിളിക്കുംബിളില്‍ വെള്ളവും തേടിയോ-
രംബൈത്തുകാരന്‍  വി റപ്പിച്ച്ചതോ?

പൊന്നുപോല്‍ കാത്ത നിന്‍ തെളിനീര്‍ കിടാങ്ങളെ
പൊള്ളിച്ച്ച്ചുണക്കി   കളഞ്ഞതോ  നിര്‍ദയം
പട്ടുപോല്‍മിന്നുന്ന മേനിയില്‍ നഗരത്തിന്‍   
കൂര്‍ത്ത നഖംകൊണ്ടു  മാന്തിച്ച്ചോപ്പിച്ച്ചതോ?

വിലപ്പെട്ട മാനം തകര്‍ത്തതോ,   
വിഷമെറിഞ്ഞറിയാതെ  കൊല്ലാന്‍ ശ്രമിച്ചതോ?
വിദുരമാം  ഭാവി ക്കായ്   കാത്തുവച്ചേതോ
വിലാസത്തിനക്ഷരം   മായ്ച്ച്ചതോ?    

പുത്തന്‍ മരങ്ങളില്‍ പൂവിട്ട കണ്ണീരായ്               
അര്‍ച്ചനക്കെത്തുന്ന   ഭക്തര്‍  ഞങ്ങള്‍
 സ്വീകരിച്ച്ചൊന്നു നീ മാപ്പാക്കി ഞങ്ങളില്‍
അനുഗ്രഹ   വര്‍ ഷം ചൊരിഞ്ഞിടാമോ?





No comments:

Post a Comment