പെണ്‍ പുലി
പറയാൻ വയ്യിനി
എഴുതാൻ വയ്യിനി
തെളിയാൻ കാത്തുകിടക്കാൻ വയ്യിനി
എവിടേക്കെന്നോർത്തുണരാൻ വയ്യിനി
അവിടയുമിവിടയുമിടയാൻ വയ്യിനി
അതുമിതുമെണ്ണിത്തിരയാൻ വയ്യിനി
ഇരുളും കാഴ്ച്ചക്കനലിൽ പൊട്ടി -
ച്ചിതറും കണ്‍തിരി താഴ്ത്താൻ വയ്യിനി
ഒരുവാക്കൊരുനോക്കൊരുമിച്ചൊരു
പെണ്‍ പുലിയായ് ചീറ്റാൻ വരുവിൻ കൂടെ
No comments:
Post a Comment