വൈദ്യുത സ്മശാനം
ഓർമ്മയായ്ഫേസ് ബുക്കിന്റെ തീരത്ത്
വാട്സ് ആപ്പു കളിലിരുന്ന്
കിന്നാരം പറഞ്ഞ സന്ധ്യ്‌കൾ
ഒന്നു തൊട്ടതു കൊണ്ടുമാത്രം
വിടരാൻ തുടങ്ങിയ
കാടുപിടിച്ച
മോഹങ്ങൾ
കണ്ടിട്ടും
കൊടുത്തിട്ടും
മതിവരാത്ത
കാമുക സെൽഫികൾ
ഓർമ്മയായ്
എൻറെ
എല്ലാമെല്ലാമായ
സ്മാർട്ട് ഫോണ്‍
വിരക്തിയോടെ
വിഴുങ്ങാൻ
വിസമ്മതിച്ചു നില്പ്പുണ്ട്
ഒരു
വൈദ്യുത സ്മശാനം
എന്റെ
പാവം കുടുംബം
No comments:
Post a Comment