അടച്ചിട്ട വാതിൽ
മോഹങ്ങളിൽ സ്കൂൾ ഗ്രൌണ്ടിലെ പൊടി
കിട്ടാക്കനി
വീമ്പുകളിൽ പരീക്ഷക്കാലത്തെ കുതന്ത്രങ്ങൾ
നിലനില്പ്പിനായുള്ള സമരം
മൌനങ്ങളിൽ പ്രജനനം പറത്തുന്ന ഉച്ചക്കാറ്റ്
അടിവേരുകളിൽ തളച്ച്
വിരസതയിൽ വേഗതയുടെ വേലിയേറ്റങ്ങൾ
വേട്ടക്കാരന്റെ ചാറ്റിങ്
കിതപ്പുകളിൽ കിലുക്കിക്കുത്തുന്ന കിരീടധാരണം
കിനാവിന്റെ കിറുക്ക്
വാർത്തകളിൽ അവഗണിക്കപ്പെട്ടവന്റെ അക്രമങ്ങൾ
അടച്ചിട്ട വാതിൽ
No comments:
Post a Comment