Thursday, March 19, 2015

പരീക്ഷാസഹായി 


അടുത്തിരിക്കുമീ 
കുറുമ്പുകൾക്കെല്ലാം
കുടുക്കു  കെട്ടി ഞാൻ 
നടുക്കിരിക്കുന്നു 

പ ഠിച്ച  പാഠങ്ങൾ 
പെറുക്കി  വയ്ക്കുവാൻ 
അടിക്കടിക്കെന്തോ 
പിടച്ചു  നൽകുന്നു 


പഠിച്ച തോർമ്മയിൽ 
വരാത്തവൻ  കെണി -
ഞ്ഞടുത്ത   ബെഞ്ചി ലേ -
ക്കൊളിഞ്ഞു  നോക്കുന്നു

നടുക്കുമെൻ  ദൃഷ്ടി
മുനയിൽ  കോർത്തു  ഞാൻ
തിടുക്കമോടതു
വലിച്ചു  കെട്ടുന്നു

പൊരിച്ച  മീനിന്റെ
മണമടിച്ചെ ൻറെ
രസക്കുമിളകൾ
തിളച്ചു  വറ്റുന്നു

ഉറക്കമിന്നലെ
കളഞ്ഞു പോയെന്നാ
തുടുത്ത കോട്ടുവായ്
മടുത്തു കൂവുന്നു

വഴുക്കു  പാഠത്തിൻ
ഒഴുക്കിൽ  നിന്നതാ
കൊഴുത്ത  ചോദ്യങ്ങൾ
പുഴങ്ങി  വീഴുന്നു

കിതച്ച ലയുമാ
മനസ്സിലേക്കൊരോ
ചതിച്ച  ചോദ്യവും
കുതിച്ചു  കേറുന്നു

അടുത്ത  വീട്ടിലെ
കുരുന്നു പാട്ടൊന്നാ
നിശബ്ദത ക്കുള്ളിൽ
ചിരിച്ചു  തുള്ളുന്നു

സമയമോ മെല്ലെ
ഇഴഞ്ഞു നീങ്ങിയെൻ
ക്ഷമയുടെ  നെല്ലി -
പ്പലക  കത്തുന്നു

ഒരൊറ്റ  ഡ്യൂട്ടിയാ  -
ണെനിക്കു  തീർക്കുവാൻ
കൊതിച്ച  ഭാവിയുണ്ട
വർക്കു  നേടുവാൻ

മടിച്ചിടാതെ   ഞാനെടുത്ത
വേളയിൽ
തുടിച്ചു  നാടിന്റെ
മിടിപ്പു  കൈകളിൽ 

No comments:

Post a Comment