സോഷ്യൽ ഓഡിറ്റ്
അധ്യാപകരെല്ലാം സോഷ്യൽ ഓഡിറ്റിനെ ഭയന്ന്
കുട്ടികളോട്
മറുത്തൊന്നും
സംസാരിക്കാത്ത ഒരിടത്ത് ,
കണ്ടില്ലെന്നു നടിക്കലുകളുടെ
സുലഭ കാലത്ത് .
ബിഗ് ബോസ്സ് ഹൌ സ് പോലൊരു
ടൂറിസ്റ് ബസ്സ്
അവർക്കു മുമ്പിൽ
തുറക്കപ്പെടുന്നു .
അകത്ത്
കയറാതിരിക്കാൻ
പലർക്കും
പല കാരണങ്ങളാണ് .
അകത്ത് കയറാൻ
ഒരേയൊരു കാരണം
സോഷ്യൽ ഓഡിറ്റ് .
പുറം ലോകവുമായുള്ള ബന്ധം
ശബ്ദത്തിന്റെ ,
വെളിച്ചത്തിന്റെ ,ഒരുക്കങ്ങളുടെ
കുത്തൊഴുക്കിൽ
വിച്ഛേദിക്കപ്പെടുന്നു .
ആണിനെ കണ്ടാൽ പിഴച്ചുപോകുമെന്ന്
രക്ഷിതാക്കൾ.
"ആണില്ലെങ്കിലേ വൈബ് കിട്ടൂ "
എന്ന്
പുത്തൻ തലമുറ .
അധ്യാപകർ
ആർക്കുവേണേലും
എപ്പോൾ വേണേലും
കൊട്ടാൻ പറ്റുന്ന ചെണ്ട
തട്ടലും -മുട്ടലുമേറുമ്പോൾ
സ്വയം കൊട്ടിച്ചാകാൻ
വിധിക്കപ്പെട്ടവർ
.
ചിലർ
ഒരേ യാത്രയുടെ
ഏഴാം വാർഷികമാഘോഷിക്കുന്നവർ .
ആവർത്തനങ്ങളുടെ
പഞ്ചസാരയും -കഷായവും
ഒന്നിച്ച്
മോന്തുന്നവർ .
ഫോൺ ചാർജ് ചെയ്യുക
മേക്കപ്പിടുക
റീലെടുക്കുക
തുള്ളിച്ചാടുക
കുട്ടികൾക്കുള്ള
ടാസ്കുകൾ .
ചെവി പൊത്തുക
കണ്ടില്ലെന്നു നടിക്കുക
തുള്ളാത്ത മനവും തുള്ളുമെന്ന്
തള്ളുക -തുള്ളുക
അധ്യാപകർക്കുള്ള ടാസ്കുകൾ .
പെണ്ണുങ്ങളപ്പോൾ
മാസ്സായി
ഗ്രൂപ്പുകളായി
തട്ടുകളായി
ഇൻസ്റ്റാ വയലറ്റുള്ള അടികളായി
പലരായി -പലതായി .
സീറ്റുള്ള ബസ്സിൽ
പാട്ടില്ല
പാട്ടുള്ള ബസ്സിൽ -കാറ്റില്ല
കാറ്റുള്ള ബസ്സിൽ
പുകയില്ല ,
പുകയുള്ള ബസ്സിൽ -ലൈറ്റില്ല
ലൈറ്റുള്ള ബസ്സിൽ -വൈബി ല്ല
വൈബുള്ള സീറ്റിൽ -ഞാനില്ല
അക്കരപ്പച്ചതേടി
അന്യരിലേക്കു മാത്രം -ചൂഴ്ന്നു നോക്കി
"മൊതലാക്കണം "
ചുട്ട- കോഴി
പൊരിച്ച -കോഴി
പുഴുങ്ങിയ -കോഴി
കോഴിയോടു -കോഴി
ഡിജെ ക്കൊപ്പം
മുങ്ങിപ്പൊന്തി
കോഴി (കോഴികൾ )
ഉറക്കം വീശുന്ന -മടക്ക യാത്ര
എവിടെയോ
ചെറിയൊരു മുട്ടൽ
പിന്നെ
മുട്ടലോടു -മുട്ടൽ
"കാട് തീരട്ടെ -കാട്ടു മൃഗങ്ങളല്ലേ "
മുട്ടലുകൾക്ക്
ദീർഘ ദൂര മറുപടി .
രാത്രിയുടെ ഭീകരത
കാടിന്റെ വന്യത
കാത്തിരിപ്പിന്റെ
ദയനീയത
കുട്ടികൾ
ആദ്യമായി
കാട് കാണുന്നു
ചുരം മടക്കുന്നു .
കാട്ടിലാകെ
ബസ്സിന്റെ മണം
ബസ്സിലാകെ
ടൂറിൻറെ നാറ്റം .
മൂക്ക് തുളച്ച്
യഥാർത്ഥ പ്രശ്നം .
അടിവാരത്ത്
പെട്രോൾ പമ്പിൽ നിന്നും
പെട്രോൾ പമ്പിലേക്ക്
ധൃതി വച്ച് -പൊത്തിപ്പിടിച്ച്
അധ്യാപകരും കുട്ടികളും
ആളുകളിപ്പോൾ മൂക്കുകൊണ്ട്
സോഷ്യൽ ഓഡിറ്റ്
നടത്തുന്നു .
No comments:
Post a Comment