കൊള്ളാവുന്നോരിരുച്ചക്രവാഹനം
ചുറ്റിലുല്ലോര്‍ക്കെല്ലാര്‍ക്കുമാശ്വാസം
എന്‍റെ നടപ്പിനി കാണേണ്ട സന്തോഷം
മാന്മിഴിരണ്ടിലും സൂര്യനുടിച്ച്ചവള്‍
മാലാഖ പോലെ പറക്കാന്‍ പഠിച്ചവള്‍
പൊന്നു മാത്രംധനമാക്കി വക്കും
പെണ്ണിനാരോ പണിതൊരു വാഹനം
ഒന്നുരുട്ടി മെരുക്കിയെടുത്തു ഞാന്‍
എങ്ങും കൃത്യസമയത്തിലെത്തുവാന്‍
ഇന്നു നഷ്ട സുഖത്തിന്‍റെ ഓര്‍മ്മയില്‍
ഇല്ല നിന്‍ നെഞ്ചിന്‍ ചൂടും തലോടലും
സമയമില്ലായ്മയില്‍ മനസ്സു തുറക്കുന്ന
വേദി നമുക്കിന്നു നഷ്ടമായോമനെ
പരിധിക്കകത്തെന്നും നീയുണ്ടേലെന്തിനെന്‍
കരളേ.............എനിക്കായി മാത്രമീ വാഹനം?

a noval IDEA "an IDEA can change your life"
ReplyDelete