അടുപ്പിന്‍ മുഖത്ത്തിരുന്നു
ചിരവ പരിഹസിച്ചച്ചതും
കടുക് പൊട്ടിച്ചിരിച്ച്ചതും
എന്‍റെ
ഭാവനകള്‍ക്ക് നേരെ
തീര്‍ക്കാനുള്ള പാഠഭാഗങ്ങള്‍
അലയയടിച്ച്ചു വീഴ്ത്തിയതും
എന്‍റെ
സ്വപ്ന സാഗരത്തിലെ
കൊച്ചു തോണിയെ
എന്നിട്ടും
ഗര്‍ഭിണിക്ക് പ്രസവം-എന്ന പോല്‍
എഴുത്ത്
എനിക്കും
ഈ പ്രസവത്തിനു
അമ്മയുടെ കണ്ണുകളിലെ വ്യാകുലതകളില്ല
ഭര്‍ത്താവിന്‍റെ കണ്ണിലെ
ആകാംക്ഷയുടെ സൂര്യോടയമില്ല
അന്വേഷികളുടെ നിത്താതെയുള്ള
ഫോണ്‍ വിളികളില്ല
അവിഹിതഗര്‍ഭം പോലെ........................
ആരെയോ ഭയന്ന്;
ആരുംകാണാതെ-അറിയാതെ
ഇരുണ്ട മുറി ക്കകത്തുള്ള അമ്മത്തൊ ട്ടിലില്‍
എന്‍റെ
പച്ച ഡയറിയില്‍;
ഈ പേറ്റു നോവും പേറി എത്ര നേരം?
ദോശ ചുട്ടെടുത്ത് ,ചോറു വേവുവോളം
അടിച്ച്
തുടച്ച്
പാത്രംകഴുകി-ഭക്ഷണം വിളമ്പി
അലക്കി
കുളിച്ച്.......കുളിപ്പിച്ച്,
വയ്യ....................
എവിടെയോകേട്ടറിഞ്ഞു
ആരോ
എന്‍റെ മക്കളെ...............എന്‍റെ വരികളെ
ദത്ത്തെടുത്ത്തിട്ടുണ്ട്
ഓ മനിക്കുന്നുണ്ട്
അവര്‍ക്ക്
എന്‍റെ തപസ്സിന്
കുസൃതിയുണ്ട്-കരച്ചിലുണ്ട്
പുഞ്ചിരിയുണ്ട്-പൂമണമുണ്ട്
പരാതിയുണ്ട്-പരിഭവമുണ്ട്
ദൂരെനിന്ന് മാത്രം
ഞാന്‍ നോക്കികണ്ടു
ആരുടെയോ നാവിലൂടെ അവര്‍ സംസാരിക്കുന്നു
എനിക്കു വേണ്ടി?.............അല്ല നമുക്കു വേണ്ടി
ലോകമേ..............................
ചുറ്റും നിന്നു പരിഹസിക്കാതെ
എനിക്കൊരു നിമിഷം തരൂ
സമാധാനത്തോടെ എന്‍റെ വരികളെ
പ്രസവിക്കാന്‍
"puthuputhan bhavanakal eniyum vidaratte."
ReplyDeleteEnnumen asamsakal mathram.puthuvarshathinu
ella Asamsakalum nerunnu.
jayasree&family
santhosham enna vakku ella niravukalodeyum
ReplyDeleteHeart touching and Beautiful
ReplyDeleteI think it is an explosion of suppressed feelings.........
Very good and keep it up
പെണ്‍ ചിന്തുകള്‍ക്കും പെണ്‍ ചിന്തകള്‍ക്കും
ReplyDeleteപുതിയമാനം ......
രചനയുടെ പുതിയ മാനങ്ങള്‍ തേടാന്‍ ഒരു
യാത്രകൂടെ ....
Your poem is thematic well conceived and the delivery too in a nice manner.abhivaadyangal.
ReplyDelete