ഉണരൂ ഉപഭോക്താവേ കായയുള്ള മരമാണിപ്പോൾ . നമുക്കിനി ഏറുകൾക്ക് വിപണി കണ്ടെത്താം .
ഒച്ചും ഞാനും തമ്മിൽ മുത്തുമാല കൊരുത്തുനീങ്ങുന്ന ഒച്ച്, അറപ്പണിഞ്ഞു വിറങ്ങലിച്ച ഞാൻ . ഒച്ചിന്റെ ഒരറ്റത്ത് വിജയചിഹ്നം . ഒച്ചിൽ കയറി ഉപ്പായ് ജയിച്ചു ഞാൻ .
ട്രാൻസ്ഫർ ഒരു ഗ്ലാസ് ട്രാൻസ്ഫർ ഒറ്റയടിക്കു - കുടിച്ചു തീർത്തു . കയ്ച്ചിട്ടിറക്കാനും , മധുരിച്ചിട്ടു തുപ്പാനും- വയ്യാതെ ആത്മാർത്ഥത .