ഓൺ ലൈൻ
ഏറെ നാളായി
ഇവനെന്നെ
വിടാതെ
പിന്തുടരുന്നു .
എൻറെ ചലനങ്ങളെ ,
ഭാവങ്ങളെ ,
രൂപത്തെ അതി സൂക്ഷ്മമായി
നിരീക്ഷിക്കുന്നു .
ഞാൻ ചിന്തിക്കുന്നത് ,
പ്രവർത്തിക്കുന്നത് ,
ചിരിക്കുന്നത് ,
കരയുന്നത് .
പ്രണയിക്കുന്നത് ,
പ്രതികരിക്കുന്നത്
പാടുന്നത് ,
ആടുന്നത് .
യാത്രപോകുന്നത് ,
യാചിച്ചുനിൽക്കുന്നത് ,
പഠിക്കുന്നത് ,
പഠിപ്പിക്കുന്നത് ,
പ്രസവിക്കുന്നത് ,
മുലയൂട്ടുന്നത് ,
തുണിയുടുക്കുന്നത് ,
തുണിയഴിക്കുന്നത് ,
വീട് വയ്ക്കുന്നത്
വീടൊഴിയുന്നത് ,
കാട് കേറുന്നത്
കാശ് വാരുന്നത് .
വോട്ടു ചെയ്യുന്നത്
ഓടിയൊളിക്കുന്നത് .
പ്ലീസ്
എന്നെ രക്ഷിക്കൂ
No comments:
Post a Comment