ഉപോൽപന്നം
കുത്തിക്കുലുക്കി താഴെയിടുമെന്ന് -കുന്ന്
കുരയ്ക്കും പട്ടി കടിക്കില്ലെന്ന് -ആകാശം .
ആകാശം കറുത്തിരുണ്ട് -മുരണ്ടു
കുന്ന് കരുത്തു കാട്ടി -ചിരിച്ചു .
പിടിവിട്ടുവീണു .....ഒരുകുല ആകാശം
മടിക്കുത്ത് വിരിച്ചു .....ഞൊടിയിട കുന്ന് .
ഇപ്പോൾ
മുകളിൽ ഭൂമിയും
താഴെ ആകാശവും -
ഇടയിൽ
കൊളുത്തിയിട്ട കുറേ
പ്രകൃതി ഭക്തരും .
No comments:
Post a Comment