Monday, February 17, 2020

സഹായം 

സത്യത്തിൽ  നമ്മൾ 
ദൈവങ്ങളോട്   തന്നെയാണ് 
സഹായമഭ്യർത്ഥിക്കേണ്ടത് .

കണ്ടില്ലേ 
ദൈവഭവനങ്ങൾ 
എത്ര 
സമ്പന്നമാണ് .
വൈകല്യം 


ചില 
എഴുത്തുകളുണ്ട് 
അംഗവൈകല്യം 
ബാധിച്ച  കുട്ടികളെപ്പോലെ 
നമ്മുടെ 
ദുരഭിമാനത്തിൽ 
പുറംലോകം 
നഷ്ടപ്പെട്ടവ .

Friday, January 24, 2020

അതൊക്കെയൊരു  കാലം 

ക്ലാസ്  കട്ടീത്  
സിനിമക്ക്പോണ  ചുള്ളന്മാരെ 
ചൂരലോണ്ട്  വന്ന് 
തടഞ്ഞുവച്ച് 

"വണ്ടീടെ  ലൈറ്റ്  കത്ത്ണ്‌ണ്ട് 
ഓഫാക്കിപ്പൊയ്ക്കോ "ന്ന് 
ഉപദേശിച്ചിരുന്ന 
ഒരു 
ചങ്ക്  മാഷ് ണ്ടാർന്നു മ്മക്ക് 

അതൊക്കെയൊരു  കാലം .

Friday, January 3, 2020

                                                                   സമീറ.പി.പി  9526298949 
അ.........താണ് .

രും  നിർബന്ധിക്കാതെ 
ചെയ്യുന്ന  ജോലിക്ക് 
പറഞ്ഞറിയിക്കാനാവാത്തൊരു 
ആനന്ദമുണ്ട് ;
പറമ്പിലെ  കരിയിലകൾ 
തൂത്തുവാരുമ്പോൾ 
എനിക്ക്  കിട്ടുന്നപോലത്തെ 
എന്തോ 
ഒന്ന് .

"ഇങ്ങനെ പുതച്ചുറങ്ങല്ലെടാ  എണീക്കെ"ന്നു 
മണ്ണോട്  മരം 
നഗ്നമായോതി 
വേരാൽ  പടർന്നു 
തുടരുന്നത് ,

"ഞാനിതാ  നിനക്കുമുമ്പിൽ തലകുനിക്കു'ന്നെന്നു 
പ്രകൃതിയോട് 
കുമ്പിടുന്നത് .

ചീഞ്ഞാലും  കരിഞ്ഞാലും 
വളമാകാതെ 
തരമില്ലെന്നു 
മതങ്ങളി ലേക്കൊരു 
കാറ്റുലയുന്നത് .

തെറ്റിദ്ധരിക്കല്ലേ 
എന്തെങ്കിലുമൊക്കെ 
ചെയ്യണമെന്നുണ്ടെങ്കിൽ  
നാലാൾ  കാണുന്നിടത്താകുന്നതല്ലേ 
അതിന്റെ  ഒരു 
ഇത് .

Saturday, December 28, 2019

അഹങ്കാരി 


ആ മാല  എന്റെ 
കഴുത്തിലോട്ടണിയൂ
നിങ്ങൾ 
.ആദരിക്കാനുദ്ദേശിച്ച 
അഹങ്കാരി 
ഞാൻ തന്നെ ., 
                           ഉത്തരവുകൾ 


അധ്യാപക  ഗ്രൂപ്പുകളിലേക്ക് 
എന്തെങ്കിലുമൊരു പോസ്റ്റിടാനാഞ്ഞാൽ 
'അധ്യാപകരുണ്ട്  സൂക്ഷിക്കുക; 
എന്നൊരു  ബോർഡ് 
കുരക്കാനോടുന്നപോലെ തോന്നും .

ഉച്ചനേരത്തെ  ശ്മശാനം പോലെ 
നിശ്ചലവും 
നിശ്ശബ്ദവുമായ 
അതിൻറെ  ഉള്ളിടം 
അച്ചടക്ക  മത്സരത്തിന് 
കച്ചകെട്ടി  കാത്തിരിക്കയാണെന്നു 
തോന്നും .

നാടിനെകുറിച്ചോ 
സമത്വത്തെക്കുറിച്ചോ 
അതിക്രമങ്ങളെകുറിച്ചോ 
എന്തെങ്കിലും  പറഞ്ഞു 
ആരെങ്കിലും 
അബദ്ധത്തിൽ 
കയറിച്ചെന്നാൽ 
;ഗ്രൂപ്പ്  മാറിപ്പോയോ  '
എന്നൊരു 
ചൂരൽ  വീശും .

ക്ഷമിക്കണം 
ഇനിയുണ്ടാവില്ലെന്ന് 
പോസ്റ്റുകൾ 
മാഞ്ഞു  പോകും .

മാറുന്നലോകത്തിലെ 
മാറാത്തപാഠങ്ങൾ 
പോലതിന്റെ 
പ്രൊഫൈലുകൾ 
യാത്ര  തുടങ്ങിയിടത്തുതന്നെ 
അവസാനിച്ചിരിക്കും .

കുശലമന്വേഷിച്ചിതുവഴി  
കടന്നുപോകുന്ന 
ഉത്തരവുകളേ................

നിങ്ങളെത്രപേരെയിങ്ങനെ 
നിർജ്ജീവമായി 
ബന്ധിച്ചിരിക്കുന്നു .

Sunday, November 24, 2019

അപേക്ഷ 

അലക്ഷ്യമായി  വിരിച്ച 
പത്രത്താള് 

അടക്കമില്ലാത്ത 
ചിരി 

സിപ്പ്  തുറന്നിട്ട 
ബാഗ് ;
അതിൽ നിന്നും  പുറത്തേക്കെത്തിനോക്കുന്ന 
നീലത്തൂവാല .

അടപ്പൂരിയ  പേന .
അന്തംവിട്ട  നിൽപ്പ് 

ഇത്രയെങ്കിലും

എന്റേതായി  ഞാൻ 
നിലനിർത്തിക്കോട്ടെ  എന്ന് 
വിനീതമായി 
അപേക്ഷിക്കുന്നു .