ഉത്തരവുകൾ
അധ്യാപക ഗ്രൂപ്പുകളിലേക്ക്
എന്തെങ്കിലുമൊരു പോസ്റ്റിടാനാഞ്ഞാൽ
'അധ്യാപകരുണ്ട് സൂക്ഷിക്കുക;
എന്നൊരു ബോർഡ്
കുരക്കാനോടുന്നപോലെ തോന്നും .
ഉച്ചനേരത്തെ ശ്മശാനം പോലെ
നിശ്ചലവും
നിശ്ശബ്ദവുമായ
അതിൻറെ ഉള്ളിടം
അച്ചടക്ക മത്സരത്തിന്
കച്ചകെട്ടി കാത്തിരിക്കയാണെന്നു
തോന്നും .
നാടിനെകുറിച്ചോ
സമത്വത്തെക്കുറിച്ചോ
അതിക്രമങ്ങളെകുറിച്ചോ
എന്തെങ്കിലും പറഞ്ഞു
ആരെങ്കിലും
അബദ്ധത്തിൽ
കയറിച്ചെന്നാൽ
;ഗ്രൂപ്പ് മാറിപ്പോയോ '
എന്നൊരു
ചൂരൽ വീശും .
ക്ഷമിക്കണം
ഇനിയുണ്ടാവില്ലെന്ന്
പോസ്റ്റുകൾ
മാഞ്ഞു പോകും .
മാറുന്നലോകത്തിലെ
മാറാത്തപാഠങ്ങൾ
പോലതിന്റെ
പ്രൊഫൈലുകൾ
യാത്ര തുടങ്ങിയിടത്തുതന്നെ
അവസാനിച്ചിരിക്കും .
കുശലമന്വേഷിച്ചിതുവഴി
കടന്നുപോകുന്ന
ഉത്തരവുകളേ................
നിങ്ങളെത്രപേരെയിങ്ങനെ
നിർജ്ജീവമായി
ബന്ധിച്ചിരിക്കുന്നു .
അധ്യാപക ഗ്രൂപ്പുകളിലേക്ക്
എന്തെങ്കിലുമൊരു പോസ്റ്റിടാനാഞ്ഞാൽ
'അധ്യാപകരുണ്ട് സൂക്ഷിക്കുക;
എന്നൊരു ബോർഡ്
കുരക്കാനോടുന്നപോലെ തോന്നും .
ഉച്ചനേരത്തെ ശ്മശാനം പോലെ
നിശ്ചലവും
നിശ്ശബ്ദവുമായ
അതിൻറെ ഉള്ളിടം
അച്ചടക്ക മത്സരത്തിന്
കച്ചകെട്ടി കാത്തിരിക്കയാണെന്നു
തോന്നും .
നാടിനെകുറിച്ചോ
സമത്വത്തെക്കുറിച്ചോ
അതിക്രമങ്ങളെകുറിച്ചോ
എന്തെങ്കിലും പറഞ്ഞു
ആരെങ്കിലും
അബദ്ധത്തിൽ
കയറിച്ചെന്നാൽ
;ഗ്രൂപ്പ് മാറിപ്പോയോ '
എന്നൊരു
ചൂരൽ വീശും .
ക്ഷമിക്കണം
ഇനിയുണ്ടാവില്ലെന്ന്
പോസ്റ്റുകൾ
മാഞ്ഞു പോകും .
മാറുന്നലോകത്തിലെ
മാറാത്തപാഠങ്ങൾ
പോലതിന്റെ
പ്രൊഫൈലുകൾ
യാത്ര തുടങ്ങിയിടത്തുതന്നെ
അവസാനിച്ചിരിക്കും .
കുശലമന്വേഷിച്ചിതുവഴി
കടന്നുപോകുന്ന
ഉത്തരവുകളേ................
നിങ്ങളെത്രപേരെയിങ്ങനെ
നിർജ്ജീവമായി
ബന്ധിച്ചിരിക്കുന്നു .
No comments:
Post a Comment