സമീകൃതം
കാർമേഘത്തിൽ നിന്നൊരു മിന്നൽ
ഒച്ചവച്ചിറങ്ങിപ്പോകുന്നു
ആരാദ്യമെന്നു
ഭൂമിയെ
മത്സരിച്ച് ചുംബിക്കുന്നു .
രാത്രിയിലൊരു
നിശാഗന്ധി
സ്വർഗ്ഗം തേടി
പുറത്തിറങ്ങുന്നു .
മിന്നാമിനുങ്ങ്
തോറ്റുകൊടുക്കില്ലെന്നു
തീപാറുന്നു .
സ്നേഹധാരയിലൊരു മുലത്തുമ്പ്
ചുരത്താൻ
വെമ്പി നിൽക്കുന്നു .
ചിന്തകളിൽ നിന്ന് കുഞ്ഞ ഞ്
ഞെട്ടിത്തരിക്കുന്നു
ചുരുട്ടിപ്പിടിച്ച കൈകളപ്പോൾ
ലോകത്തെ ഭരിക്കുന്നു.
No comments:
Post a Comment