പ്രളയോന്മാദം
നിന്നാളോർക്കുന്നുണ്ടോ
മലയും
കടലും
പ്രണയത്തിലാണെന്ന്
അന്ന് ഞാൻ പറഞ്ഞപ്പോൾ
നിങ്ങൾ
പരിഹസിച്ചു ചിരിച്ചത് .
വിളിച്ചിറക്കി ക്കൊണ്ടോവാൻ
വേലിയേറ്റം വരെ വന്ന് ;
കടൽ
തിരിച്ചിറങ്ങി പ്പോകുന്നത്
ഞാൻ കണ്ടിട്ടുണ്ട് .
തന്റെ പരിമിതികളെ
കണ്ണീർപുഴകളിൽ നിറച്ച്
മല
വിരഹ സന്ദേശമെഴുതുന്നതും .
പലവട്ടം ചൂഷണം ചെയ്യപ്പെട്ടിട്ടും
പതിവു തെറ്റിക്കാതെ
പാരമ്പര്യ പ്രൗഢി കാത്തവൾ
എന്തു ദുരനുഭവത്താലാണ്
തന്റെയുള്ളിലെ ജീവനെ
കശക്കിയെറിഞ്ഞ്
ഒരുന്മാദിയെപ്പോലെ
കടലിന്റേതാകാൻ
തീരുമാനമെടുത്തത് .
നിന്നാളോർക്കുന്നുണ്ടോ
മലയും
കടലും
പ്രണയത്തിലാണെന്ന്
അന്ന് ഞാൻ പറഞ്ഞപ്പോൾ
നിങ്ങൾ
പരിഹസിച്ചു ചിരിച്ചത് .
വിളിച്ചിറക്കി ക്കൊണ്ടോവാൻ
വേലിയേറ്റം വരെ വന്ന് ;
കടൽ
തിരിച്ചിറങ്ങി പ്പോകുന്നത്
ഞാൻ കണ്ടിട്ടുണ്ട് .
തന്റെ പരിമിതികളെ
കണ്ണീർപുഴകളിൽ നിറച്ച്
മല
വിരഹ സന്ദേശമെഴുതുന്നതും .
പലവട്ടം ചൂഷണം ചെയ്യപ്പെട്ടിട്ടും
പതിവു തെറ്റിക്കാതെ
പാരമ്പര്യ പ്രൗഢി കാത്തവൾ
എന്തു ദുരനുഭവത്താലാണ്
തന്റെയുള്ളിലെ ജീവനെ
കശക്കിയെറിഞ്ഞ്
ഒരുന്മാദിയെപ്പോലെ
കടലിന്റേതാകാൻ
തീരുമാനമെടുത്തത് .
No comments:
Post a Comment