തള്ള്
എന്റെ കയ്യക്ഷരം
അതിമനോഹരമാണ് ;
ഞാനതിൽ അഹങ്കരിക്കുന്നു .
പഠിക്കുന്നകാലത്ത് അധ്യാപകരെല്ലാം
എന്റെ തോളിൽ തട്ടി അഭിനന്ദിച്ചിട്ടുണ്ട് -
സുഹൃത്തുക്കൾ അസൂയപ്പെട്ടിട്ടുണ്ട് .
പ്രണയലേഖനമെഴുതി വിജയിച്ചിട്ടുണ്ട് .
അന്താരാഷ്ട്ര കയ്യക്ഷര മത്സരത്തിൽ -
മഷിപ്പേനകൊണ്ടെഴുതിയില്ലെന്ന ഒറ്റക്കാരണത്താലാണ്
അവന്മാരെനിക്കു ഒന്നാം സ്ഥാനം തരാതിരുന്നത് .
(അല്ലേ ലും ഈ അവാർഡോളൊക്കെ തട്ടിപ്പാ .
മുന്നേ കൂട്ടി തീരുമാനിച്ചിട്ടുണ്ടാവും പോലും ---വിജയിയെ )
ഞാനെഴുതിയത് ഞാൻതന്നെ നോക്കി
അഭിമാനം കൊണ്ട് എഴുന്നേറ്റുനിന്നു
പലപ്പോഴുമെന്നെ വണങ്ങിപ്പോയിട്ടുണ്ട് .
പീരീഡ് കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ
ടീച്ചറേ മായ്ക്കേണ്ടെന്നു കുട്ടികൾ
പലകുറി കെഞ്ചിയിട്ടുണ്ട് ---ബോർഡിന് അലങ്കാരമാണുപോലും .
(ഞാൻ നിർബന്ധപൂർവം മായ്ച്ചേ പോരൂ ; .
മറ്റു ടീച്ചർമാരുടെ കണ്ണുതട്ടിയാലോ )
സുഹൃത്തേ ......
ഇനി നീ അതുകണ്ടിട്ടു കാര്യമില്ല .
അതുകൊണ്ട് ഞാനീ കവിത
ടൈപ്പ് ചെയ്തയക്കുന്നു .
എന്റെ കയ്യക്ഷരം
അതിമനോഹരമാണ് ;
ഞാനതിൽ അഹങ്കരിക്കുന്നു .
പഠിക്കുന്നകാലത്ത് അധ്യാപകരെല്ലാം
എന്റെ തോളിൽ തട്ടി അഭിനന്ദിച്ചിട്ടുണ്ട് -
സുഹൃത്തുക്കൾ അസൂയപ്പെട്ടിട്ടുണ്ട് .
പ്രണയലേഖനമെഴുതി വിജയിച്ചിട്ടുണ്ട് .
അന്താരാഷ്ട്ര കയ്യക്ഷര മത്സരത്തിൽ -
മഷിപ്പേനകൊണ്ടെഴുതിയില്ലെന്ന ഒറ്റക്കാരണത്താലാണ്
അവന്മാരെനിക്കു ഒന്നാം സ്ഥാനം തരാതിരുന്നത് .
(അല്ലേ ലും ഈ അവാർഡോളൊക്കെ തട്ടിപ്പാ .
മുന്നേ കൂട്ടി തീരുമാനിച്ചിട്ടുണ്ടാവും പോലും ---വിജയിയെ )
ഞാനെഴുതിയത് ഞാൻതന്നെ നോക്കി
അഭിമാനം കൊണ്ട് എഴുന്നേറ്റുനിന്നു
പലപ്പോഴുമെന്നെ വണങ്ങിപ്പോയിട്ടുണ്ട് .
പീരീഡ് കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ
ടീച്ചറേ മായ്ക്കേണ്ടെന്നു കുട്ടികൾ
പലകുറി കെഞ്ചിയിട്ടുണ്ട് ---ബോർഡിന് അലങ്കാരമാണുപോലും .
(ഞാൻ നിർബന്ധപൂർവം മായ്ച്ചേ പോരൂ ; .
മറ്റു ടീച്ചർമാരുടെ കണ്ണുതട്ടിയാലോ )
സുഹൃത്തേ ......
ഇനി നീ അതുകണ്ടിട്ടു കാര്യമില്ല .
അതുകൊണ്ട് ഞാനീ കവിത
ടൈപ്പ് ചെയ്തയക്കുന്നു .
No comments:
Post a Comment