കേരജന്മം
അടുത്ത ജന്മത്തിലെനിക്കൊരു
തെങ്ങായ് പിറക്കണം .
തളർന്നുവീണവന് ഇളനീരും
തൊലിവരണ്ടവന് എണ്ണയുമാകണം .
എല്ലാവിഭവങ്ങളിലുമങ്ങനെ
രസിച്ചു രസിച്ചു കേറണം .
മധുരത്തിന് കിടപിടിക്കാവുന്ന
കൂട്ടുകാരിയാവണം .
ആഘോഷിക്കുന്നവന് ലഹരിയും
അലങ്കാരത്തിന്റെ പൂക്കുലയുമാവണം .
തണൽ തേടുന്നവന് തടുക്കാവണം.;
തറയടിക്കുന്നവന് ചൂലാവണം .
.
തത്തപ്പെണ്ണിന് ഒളിസങ്കേതമാവണം .
ഓലോഞ്ഞാലിക്ക് ഊഞ്ഞാലാവണം
കായൽ കനവിലെ കയറാവണം
കാര്യസ്ഥനൊരു പണിയാവണം .
അടുത്തജന്മത്തിലെനിക്കൊരു
തെങ്ങായ് പിറക്കണം .
ഇരുളു കീറുന്ന പന്തമായ് കത്തണം .
ഇവിടെയുണ്ടെന്നു പറയാതെ പറയണം .
No comments:
Post a Comment