കനൽ
കനൽ കണക്കെ നീങ്ങുക
ഇനിയുമീ വിവേചനം
പൊറുക്കയില്ല
ചൊല്ലുക .
അടിമപോൽ വിറച്ചുനിന്ന
വഴികളെ മറക്കുക
അടിയുറച്ചു വിശ്വസിച്ചു
നമ്മൾതന്നെ പൊരുതുക .
കൂടുതൽ കരുത്തരായ്
മടങ്ങിവന്നിടാം .
നോവുകൾ തെളിച്ചെടുത്ത
പന്തമായിടാം
വാക്കുകൾക്ക് മൂർച്ചകൂട്ടി
നീതിതേടിടാം .
വാശിയോടെ നമ്മൾതുല്യരെന്ന്
കാട്ടിടാം .
എത്ര കാൽച്ചുവട്ടിൽ നമ്മൾ
വീണുരുണ്ടലിഞ്ഞതാ
എത്രകാതുകൾ നമുക്കായ്
കേട്ടതായ് നടിച്ചതാ
എങ്ങുമെത്തുകില്ല നമ്മളെന്നൊരുൾ
പിടച്ചിലിൽ
എത്രകാലമീവിഷാദ ഭാവമായിരുണ്ടതാ .
ഉണരുക ജ്വലിക്കുക
കനൽകണക്കെ നീങ്ങുക .
ഉരുകിവെന്ത വഴികളിൽ
ഉറച്ചുറഞ്ഞു തുള്ളുക
No comments:
Post a Comment