ഞാൻ വഴിപിഴച്ചുപോയി
നിനക്കും എനിക്കുമിടയിലൊരു
നിനക്കും എനിക്കുമിടയിലൊരു
കണ്കോണുണ്ട്
അതിന്റെ വിരിഞ്ഞ ശലഭങ്ങൾക്ക്
പ്രബഞ്ചം ചുരുട്ടിയൊതുക്കുന്ന
ഗർവ്വ് .
പ്രബഞ്ചം ചുരുട്ടിയൊതുക്കുന്ന
ഗർവ്വ് .
ഒരു നോട്ടംകൊണ്ടിത്ര വസന്തങ്ങളിൽ
വിരുന്നെത്താമെങ്കിൽ
വിരുന്നെത്താമെങ്കിൽ
അത്
പ്രണയമല്ലാതെ
മറ്റെന്താണ് ?.
നിനക്കും എനിക്കുമിടയിലൊരു
പുഞ്ചിരിയുണ്ട്
അതിന്റെ അടഞ്ഞ അകത്തളങ്ങളിൽ
ആത്മാക്കളുടെ സമാഗമം
ആനന്ദത്തിൻറെ സിംഹാസനം
വെയിൽ ,
വേനൽ മഴ
നിലാപ്പൊയ്ക
കുറുകുന്ന കവിത .
ഉണ്ട ചോറിന് നന്ദികാണിച്ച്
ഉപ്പുനനയുന്ന തൂവാല .
ഭയം , നിഴൽ
നിശ്ശബ്ദത .
ഒരു പുഞ്ചിരികൊണ്ടിത്ര ഭാവങ്ങളെ
പടച്ചൊളിപ്പിക്കാമെങ്കിൽ
അത് പ്രണയമല്ലാതെ
മറ്റെന്താണ് ?
നിനക്കും എനിക്കുമിടയിലൊരു
വിളിദൂരമുണ്ട് .
അതിൻ്റെ ഇണയകലങ്ങളിൽ
വിരഹം പ്രതിധ്വനിക്കുന്ന ചൊടിപ്പ് .
നിർത്തൂ
ഇവിടെ ഈസ്റ്റോപ്പിലാണെനിക്കിറങ്ങേണ്ടത് :
ഞാൻ വഴി പിഴച്ചു പോയി .
നിനക്കും എനിക്കുമിടയിലൊരു
പുഞ്ചിരിയുണ്ട്
അതിന്റെ അടഞ്ഞ അകത്തളങ്ങളിൽ
ആത്മാക്കളുടെ സമാഗമം
ആനന്ദത്തിൻറെ സിംഹാസനം
വെയിൽ ,
വേനൽ മഴ
നിലാപ്പൊയ്ക
കുറുകുന്ന കവിത .
ഉണ്ട ചോറിന് നന്ദികാണിച്ച്
ഉപ്പുനനയുന്ന തൂവാല .
ഭയം , നിഴൽ
നിശ്ശബ്ദത .
ഒരു പുഞ്ചിരികൊണ്ടിത്ര ഭാവങ്ങളെ
പടച്ചൊളിപ്പിക്കാമെങ്കിൽ
അത് പ്രണയമല്ലാതെ
മറ്റെന്താണ് ?
നിനക്കും എനിക്കുമിടയിലൊരു
വിളിദൂരമുണ്ട് .
അതിൻ്റെ ഇണയകലങ്ങളിൽ
വിരഹം പ്രതിധ്വനിക്കുന്ന ചൊടിപ്പ് .
നിർത്തൂ
ഇവിടെ ഈസ്റ്റോപ്പിലാണെനിക്കിറങ്ങേണ്ടത് :
ഞാൻ വഴി പിഴച്ചു പോയി .
No comments:
Post a Comment