കുസൃതിപ്പൂക്കൾ
ഒരുപാട് നാളേക്കുശേഷം
പിറന്നനാടിൻറെ മടിത്തട്ടിലേക്ക്
നിങ്ങളെപ്പോഴെങ്കിലും
മടങ്ങിച്ചെന്നിട്ടുണ്ടോ ?
എത്താൻ വൈകിയതിലുള്ള പ്രതിഷേധം
ഉടനെ മുഖം തിരിച്ചിരിക്കും .
"എന്തേൻറെകുട്ടിത്രപെട്ടെന്നു
നരച്ചുപോയീന്നൊരു "വാത്സല്യം ,
"വല്ലാണ്ട് മെലിഞ്ഞുപോയീ"ന്നൊരു താക്കീതുകെട്ടി
താരാട്ടിത്തുടങ്ങും .
പണ്ടെങ്ങോ അമ്മകാണാതെ
പൊതിഞ്ഞു കൈമാറിയ സ്വർണ്ണമാല
കാഴ്ച്ച മങ്ങിയ കണ്ണുകളിൽ നിന്നും
സ്നേഹത്തോടെ പെയ്തിറങ്ങും .
"ഞങ്ങടെ കുട്ട്യാ " ന്നൊരഭിമാനം
കിതച്ചുകൊണ്ട്
പടികേറിവരും .
"നീ ഇപ്പോഴുമൊന്നും മറന്നിട്ടില്ലല്ലോ "
എന്നൊരു സന്തോഷം ,
അധികാരത്തോടെ പണം പിരിക്കാനൊരുങ്ങും
പക്ഷേ ;
എത്ര ചികഞ്ഞിട്ടും
കണ്ടെടുക്കാനാവുന്നില്ലല്ലോ !
മണിമാളികകൾക്കടിയിലകപ്പെട്ട ,
വയലറ്റ് നിറമുള്ള,
വഴുവഴുപ്പുള്ള ,
രൂക്ഷഗന്ധമുള്ള ,
പേരിടാത്ത -
എന്റെ
കുസൃതി പൂക്കളെ .
ഒരുപാട് നാളേക്കുശേഷം
പിറന്നനാടിൻറെ മടിത്തട്ടിലേക്ക്
നിങ്ങളെപ്പോഴെങ്കിലും
മടങ്ങിച്ചെന്നിട്ടുണ്ടോ ?
എത്താൻ വൈകിയതിലുള്ള പ്രതിഷേധം
ഉടനെ മുഖം തിരിച്ചിരിക്കും .
"എന്തേൻറെകുട്ടിത്രപെട്ടെന്നു
നരച്ചുപോയീന്നൊരു "വാത്സല്യം ,
"വല്ലാണ്ട് മെലിഞ്ഞുപോയീ"ന്നൊരു താക്കീതുകെട്ടി
താരാട്ടിത്തുടങ്ങും .
പണ്ടെങ്ങോ അമ്മകാണാതെ
പൊതിഞ്ഞു കൈമാറിയ സ്വർണ്ണമാല
കാഴ്ച്ച മങ്ങിയ കണ്ണുകളിൽ നിന്നും
സ്നേഹത്തോടെ പെയ്തിറങ്ങും .
"ഞങ്ങടെ കുട്ട്യാ " ന്നൊരഭിമാനം
കിതച്ചുകൊണ്ട്
പടികേറിവരും .
"നീ ഇപ്പോഴുമൊന്നും മറന്നിട്ടില്ലല്ലോ "
എന്നൊരു സന്തോഷം ,
അധികാരത്തോടെ പണം പിരിക്കാനൊരുങ്ങും
പക്ഷേ ;
എത്ര ചികഞ്ഞിട്ടും
കണ്ടെടുക്കാനാവുന്നില്ലല്ലോ !
മണിമാളികകൾക്കടിയിലകപ്പെട്ട ,
വയലറ്റ് നിറമുള്ള,
വഴുവഴുപ്പുള്ള ,
രൂക്ഷഗന്ധമുള്ള ,
പേരിടാത്ത -
എന്റെ
കുസൃതി പൂക്കളെ .
No comments:
Post a Comment