ഭാവന .
മുളക്കാനുള്ള ആഗ്രഹം
തിളക്കാനിടുന്നതിന്റെ തൊട്ടുമുൻപ് ,
കൂട്ടത്തിൽ ഒരരിമണിയിൽ മാത്രം
തീവ്രമാകുന്നത്
അത്യാഗ്രഹമാകുന്നതെങ്ങിനെ ??
അതിനെത്തന്നെയാണ്
നിങ്ങൾ ഭ്രാന്തെന്നും
ഞങ്ങൾ ഭാവനയെന്നും
വിളിക്കുന്നത് .
എന്തും
എപ്പോഴും
ആർക്കും
സാധ്യമാണെന്ന
തിരിച്ചറിവിനെ .
മുളക്കാനുള്ള ആഗ്രഹം
തിളക്കാനിടുന്നതിന്റെ തൊട്ടുമുൻപ് ,
കൂട്ടത്തിൽ ഒരരിമണിയിൽ മാത്രം
തീവ്രമാകുന്നത്
അത്യാഗ്രഹമാകുന്നതെങ്ങിനെ ??
അതിനെത്തന്നെയാണ്
നിങ്ങൾ ഭ്രാന്തെന്നും
ഞങ്ങൾ ഭാവനയെന്നും
വിളിക്കുന്നത് .
എന്തും
എപ്പോഴും
ആർക്കും
സാധ്യമാണെന്ന
തിരിച്ചറിവിനെ .
No comments:
Post a Comment