ഒരു വാക്കിനുള്ളിൽ
ഇത്ര വലിയ ചതിക്കുഴികൾ
ഒളിഞ്ഞിരിക്കുന്നത്
ആരുടെയെങ്കിലും
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ
കാലിൽ കൊണ്ട മുള്ളുകളെ
ചോരകോർത്ത് വസന്തമാക്കുന്ന
ഇന്ദ്രജാലങ്ങളെ
ആഴ്ന്നുപോയ മൗനങ്ങളിൽ
കണ്ണാടിനോക്കി
മിനുക്കിയെടുക്കുന്ന
തന്ത്രശീലങ്ങളെ.
ചുറ്റിപ്പിണഞ്ഞ സർപ്പത്തെ
താലിയാക്കി
മഹത്വവൽക്കരിക്കുന്ന
വിഷലിഖിതങ്ങളെ
കേൾക്കുമ്പോഴേ
കാർക്കിച്ചു തുപ്പാൻ തോന്നുന്നു
ത്യാഗമെന്ന വാക്കിലെ
ചതിക്കുഴികളിലേക്ക്
No comments:
Post a Comment