'
'മൗനം മാപ്പർഹിക്കാത്ത കുറ്റകൃത്യമാകുന്നു ചില നേരങ്ങളിൽ " .കുറ്റകരമായ മൗനത്തിൻറെ സ്വയം പ്രഖ്യാപിത ആശ്വാസത്തിൽ മനസാക്ഷിയോട് ഒട്ടും നീതിപുലർത്താനാവാതെ ചോർന്നു പോകുന്ന ഊർജ്ജത്തെ ഉപയോഗിച്ച് അക്ഷരങ്ങളെ ചലിപ്പിക്കാൻ ശ്രമിക്കുകയാണ് ഞാൻ .കണ്ടതും കേട്ടതും അനുഭവിച്ചതുമായ കനലുകളെ വെല്ലുവിളികളുടെ കൊടുങ്കാറ്റിലേക്ക് തികച്ചും ശാന്തമായൊരു ഒഴുക്കിവിടൽ
ഉള്ളവനും -ഇല്ലാത്തവനും തമ്മിലുള്ള യുദ്ധം ,സ്ത്രീയും -പുരുഷനും തമ്മിലുള്ള യുദ്ധം ,കുട്ടികളും മുതിർന്നവരും തമ്മിലുള്ള യുദ്ധം ,മാറ്റങ്ങളും മാറാത്ത മാമൂലുകളും തമ്മിലുള്ള യുദ്ധം .മനസ്സിലൊരായിരം ചിറകുകൾ മുളക്കുമ്പോഴും അവയെ നനച്ചൊതുക്കാൻ ശേഷിയുള്ള ഭയതിന്റെ നിഴലാട്ടങ്ങൾ ..അവിശ്വസിക്കാതിരിക്കാൻ നമ്മെ പാടുപെട്ട് പാകപ്പെടുത്തിയെടുത്തിട്ടുള്ള ചിന്താകുരുക്കുകൾ .ഭൂമിപിളരുമാറ് കേണപേക്ഷിച്ചിട്ടും മാറ്റമില്ലാത്ത നീതിനിഷേധങ്ങൾ ,ഭ്രാന്തെന്ന് ചിരിച്ചു തോൽപ്പിച്ചു കളയുന്ന ചെറു -ചെറുത്തുനിൽപ്പുകൾ .
തുറന്നശബ്ദങ്ങൾ ഇല്ലാതാവുകയെന്നാൽ തിരുത്തപ്പെടലുകൾ ഇല്ലാതാകുന്നു എന്നാണ് . തെറ്റു ....... ശരികളുടെ മുൾമുനകളിൽ ചവിട്ടിനിന്നെഴുതേണ്ട പുതുകാലഘട്ടത്തിൽ ഞാൻ പറത്തിവിട്ട കുഞ്ഞുതീപൊരികളെ ഇരുകയ്യും നീട്ടിസ്വീകരിച്ച എൻറെ പ്രിയവായനക്കാർക്ക് ഈ കനലൊഴുക്കും ഉൾക്കൊള്ളാനാവുമെന്ന ...ആസ്വദിക്കാനാവുമെന്ന ശുഭപ്രതീക്ഷയോടെ
സ്നേഹപൂർവ്വം
സമീറ പി പി
No comments:
Post a Comment