മോഷണം കവിയെ കലാകാരനാക്കുന്നു .
നല്ല സ്വാധീനവും വായനാലോകവുമുള്ള ഒരാൾക്കേ
കവിത മോഷ്ടിക്കാൻ അർഹതയുള്ളൂ .
അധികമാരും കണ്ടില്ലെന്നുറപ്പുള്ള
മുന്തിയതെന്നത്ഭുതപ്പെട്ട
ഒരു കവിതയെ
കയ്യിൽകിട്ടിയ മാത്രയിൽ
സ്വന്തം പേരിൽ
മുക്കിയല ക്കണം .
ആത്മാവിൻറെ അവസാനതുള്ളിയും പിഴിഞ്ഞുകളഞ്ഞു
ആസകലം വെടിപ്പാക്കണം .
എഴുത്തു തംബ്രാക്കന്മാർ
കണ്ണടച്ചാജ്ഞാപിക്കുന്ന
ഏതെങ്കിലുമൊരു ആനുകാലികത്തിന്റെ തണലിൽ
പറഞ്ഞുറപ്പിച്ച ലക്കത്തിൽ
ഉണക്കാനിടണം .
ഉറ്റവരോ ഉടയവരോ അറിഞ്ഞെത്തും മുമ്പ്
അതിന്റെ പൊന്നാടയിൽ
ആദരണീയനാവണം .
പെറ്റമനസ്സിന്റെ നോവുപേറി
പാഞ്ഞെത്തുന്നവരോട്
തെറ്റുപറ്റിപ്പോയെന്ന്
പരിശുദ്ധനാവണം .
മോഷണം ഒരു കലയാണ് .
ഇങ്ങനെയൊക്കെയാണ്
കവി
ഒരുവലിയ
കലാകാരനാവുന്നത് .
നല്ല സ്വാധീനവും വായനാലോകവുമുള്ള ഒരാൾക്കേ
കവിത മോഷ്ടിക്കാൻ അർഹതയുള്ളൂ .
അധികമാരും കണ്ടില്ലെന്നുറപ്പുള്ള
മുന്തിയതെന്നത്ഭുതപ്പെട്ട
ഒരു കവിതയെ
കയ്യിൽകിട്ടിയ മാത്രയിൽ
സ്വന്തം പേരിൽ
മുക്കിയല ക്കണം .
ആത്മാവിൻറെ അവസാനതുള്ളിയും പിഴിഞ്ഞുകളഞ്ഞു
ആസകലം വെടിപ്പാക്കണം .
എഴുത്തു തംബ്രാക്കന്മാർ
കണ്ണടച്ചാജ്ഞാപിക്കുന്ന
ഏതെങ്കിലുമൊരു ആനുകാലികത്തിന്റെ തണലിൽ
പറഞ്ഞുറപ്പിച്ച ലക്കത്തിൽ
ഉണക്കാനിടണം .
ഉറ്റവരോ ഉടയവരോ അറിഞ്ഞെത്തും മുമ്പ്
അതിന്റെ പൊന്നാടയിൽ
ആദരണീയനാവണം .
പെറ്റമനസ്സിന്റെ നോവുപേറി
പാഞ്ഞെത്തുന്നവരോട്
തെറ്റുപറ്റിപ്പോയെന്ന്
പരിശുദ്ധനാവണം .
മോഷണം ഒരു കലയാണ് .
ഇങ്ങനെയൊക്കെയാണ്
കവി
ഒരുവലിയ
കലാകാരനാവുന്നത് .
No comments:
Post a Comment